മക്കരപ്പറമ്പ് : വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു.

വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് റഷീദ് കൊന്നോല, മന്‍സൂര്‍ പി, കുഞ്ഞിമുഹമ്മദ് മാസ്റ്റര്, ഗഫാര്‍ കാളാവ് എന്നിവര്‍ നേതൃത്വം നല്‍കി.