തിരുവനന്തപുരം : കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപെക്‌സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു. തിരുവനന്തപുരം കോഡല്‍ സോപാനം ഇന്റ്റര്‍ നേഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ ജനറല്‍ സെക്രട്ടറിയുമായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് സജി കുര്യന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ശ്രീജിത് , ട്രഷറര്‍ കെ ബിജിനു പറഞ്ഞു.കേരള മീഡിയ അക്കാദമി അംഗം വിന്‍സെന്റ് നെല്ലികുന്നേല്‍,അജയ് മുത്താന, കിഷോര്‍, ഇസ്ഹാഖ് ഈശ്വര മംഗലം, സ്മിത അത്തോളി , ഗോപകുമാര്‍, പി.ആര്‍ സരിന്‍ എന്നിവര്‍ സംസാരിച്ചു. നെക്റ്റ്‌ലൈന്‍ സോഫ്റ്റ് വെയര്‍ കമ്പനി ഡിസൈന്‍ ചെയ്ത വെബ്‌സൈറ്റ് പ്രെമെന്റ്റോ ടെക്‌നോളജീസാണ് ഹോസ്റ്റ് ചെയ്യുന്നത്.