- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണം: ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - സെറ്റ്‌കൊ
കോഴിക്കോട് : പത്തനംതിട്ടയിലെക്ക് സ്ഥലം മാറി പോകുന്ന കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന് റവന്യു ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് എഡി എമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും അദ്ദേഹത്തിന്റെ മരണത്തിന് കാരണകാരിയുമായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഫെഡന്‍ (സെറ്റ്‌കൊ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അധികാരത്തിന്റെ അഹന്തയില്‍ ജീവനക്കാരെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത് ഇടതുഭരണത്തില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഇതിനെതിരെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കണമെന്നും സെറ്റ്‌കൊ സംസ്ഥാന ചെയര്‍മാന്‍ കെ ടി അബ്ദുല്ലത്തീഫും ജനറല്‍ കണ്‍വീനര്‍ പി കെ അസീസും ആവശ്യപ്പെട്ടു .