- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടല്‍ക്കാട് പദ്ധതിയുമായി ഡിപി വേള്‍ഡ്
കൊച്ചി : കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടല്‍ക്കാട് പദ്ധതി 'മാംഗ്രോവ്‌സ് ഇനിഷിയെറ്റീവ് ഇന്‍ എറണാകുളം' ത്തിന് തുടക്കമിട്ട് മുന്‍നിര ആഗോള എന്‍ഡ് ടു എന്‍ഡ് സപ്ലൈ ചെയിന്‍ സേവന ദാതാക്കളായ ഡിപി വേള്‍ഡ്. കൊച്ചിയുടെ പരിസ്ഥിതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍@എര്‍ത്ത് എന്ന സംഘടനയുമായി ചേര്‍ന്നാണ് ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്. വൈപ്പിനിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, കടമക്കുടി, ഞാറക്കല്‍ എന്നീ പഞ്ചായത്തുകളിലുള്ള 50 ഏക്കറില്‍ കണ്ടല്‍ക്കാട് നടുകയും അതിന്റെ പരിരക്ഷണവുമാണ് ഏറ്റെടുക്കുന്നത്. മാംഗ്രോവ്‌സ് ഇനിഷിയെറ്റീവ് ഇന്‍ എറണാകുളം പദ്ധതി വൈപ്പിന്‍ എം എല്‍ എ കെ.എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പൊക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക, സമുദ്രത്തിന്റെയും കായല്‍ മേഖലയുടെയും ജൈവ സമ്പത്തിനെ സംരക്ഷിക്കാനുതകുന്ന കണ്ടല്‍ക്കാട് സംരക്ഷണം തുടങ്ങിയവ ലക്ഷ്യം വെച്ചുള്ള ഒരു മഹത്തായ സംരംഭമാണിതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈപ്പിന്‍ എം എല്‍ എ കെ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ തീരങ്ങളില്‍ 100,000-ത്തോളം കണ്ടല്‍ തൈകള്‍ നടാനൊരുങ്ങുകയാണ് ഡിപി വേള്‍ഡ്. ദീര്‍ഘകാലം അവയുടെ സംരക്ഷണവും ഏറ്റെടുക്കും. ഇതിനായി തീരദേശജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സാമൂഹികാധിഷ്ഠിത കര്‍മപരിപാടിക്കും രൂപംനല്‍കും. കണ്ടല്‍ക്കാടുകളെ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനത്തിനും ഗവണ്മെന്റ് നിരവധി ചുവടുവെയ്പ്പുകള്‍ നടത്തുന്നുണ്ട്. ഈ ശ്രമങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഡിപി വേള്‍ഡിന്റെ പദ്ധതി. കടല്‍ത്തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് സുസ്ഥിരമായ ഒരു ഭാവി പടുത്തുയര്‍ത്തുന്നതിനുള്ള ഡിപി വേള്‍ഡിന്റെ ശ്രമങ്ങള്‍ വെളിവാക്കുന്നതാണ് ഈ നീക്കമെന്നു ഡിപി വേള്‍ഡ് കൊച്ചി പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍ സിഇഒ പ്രവീണ്‍ ജോസഫ് പറഞ്ഞു.
പരിപാടിയില്‍ ഡിപി വേള്‍ഡ് പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സ് ഓപ്പറേഷന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ദിപിന്‍ കയ്യാത്ത്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ്, കുസാറ്റിലെ സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വിഭാഗം പ്രൊഫസര്‍ ഡോ. എം. ഹരികൃഷ്ണന്‍ എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് . കെ.എസ്. നിബിന്‍, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്. രമണി അജയന്‍, ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് . വിപിന്‍ രാജ്, പ്ലാന്‍@എര്‍ത്ത് ഫൗണ്ടറും സെക്രട്ടറിയുമായ സൂരജ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യക്ക് പുറത്തും കണ്ടല്‍ക്കാടുകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് ഡിപി വേള്‍ഡ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ കമ്പനി നടത്തുന്നുണ്ട്. കാലിസര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് 2017 മുതല്‍ ഇക്വഡോറിന് സമീപമുള്ള പൊസോര്‍ജയുടെ പുന ദ്വീപില്‍ സോവിങ് ലൈഫ് എന്ന പേരില്‍ ഒരു പദ്ധതി വഴി 105 ഹെക്ടറോളം വരുന്ന ചതുപ്പുനിലങ്ങളില്‍ കണ്ടല്‍ തൈകള്‍ നട്ട് ഇതുവരെ 2,18,000 തൈകള്‍ നട്ടുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 32,000 തൈകള്‍ കൂടി നടും.
2023 ല്‍ യുഎഇയിലെ പാരിസ്ഥിതിക-കാലാവസ്ഥാ വൃതിയാന മന്ത്രാലയുമായി സഹകരിച്ച്, മാംഗ്രോവ് അലയന്‍സ് ഫോര്‍ ക്ലൈമറ്റ് ഉദ്യമത്തിന്റെ ഭാഗമാകുകയും, ഒപ്പം 2024 മുതല്‍ യു.എന്‍.ജി.സി തുടങ്ങിയ ആഗോള മാംഗ്രോവ് ബ്രേക്ക്ത്രൂ പദ്ധതിയുടെയും ഭാഗമായി. ഡിപി വേള്‍ഡ് തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ എല്ലാ തീരങ്ങളിലും കണ്ടല്‍ക്കാടുകള്‍ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമാണ് ശ്രമം. ഇതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശാസ്ത്രീയ, പ്രകൃതിസൗഹൃദ സമീപനങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്. തുടക്കകാലം മുതലേ പ്രകൃതിസംരക്ഷണം കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പേരെടുത്ത കമ്പനിയാണ് ഡിപി വേള്‍ഡ്. കമ്പനിയുടെ ഓരോ ചുവടുവെയ്പ്പിലും പ്രകൃതിക്കും സമുദ്രങ്ങള്‍ക്കും ഉണ്ടാകുന്ന സമ്മര്‍ദ്ദം കൂടി അളന്ന് മനസ്സിലാക്കി പാരിസ്ഥിതിക സൗഹൃദപരമായും സുസ്ഥിരമായും മുന്നോട്ടുപോകാനുള്ള കമ്പനിയുടെ ദൃഢനിശ്ചയത്തിന് തെളിവാണ് ഇത്തരം കണ്ടല്‍ സംരക്ഷണപദ്ധതികള്‍. കൊച്ചിയിലും ലോകമെമ്പാടുമുള്ള തീരദേശമേഖലകളുടെ സംരക്ഷണത്തിന് ഈ ശ്രമങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.