- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴവില്ല് ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ മഴവില്ല് ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഏരിയയുടെ മത്സരങ്ങള്‍ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ നടന്നു. കിഡ്‌സ്, ബഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ കാറ്റഗറികളിലായി 600 ലധികം കുട്ടികള്‍ പങ്കെടുത്തു. പാരന്റിങ് ക്ലാസിന് 300 ഓളം രക്ഷിതാക്കളും പങ്കെടുത്തു.
മലര്‍വാടി സംസ്ഥാന കോ-ഓഡിനേറ്റര്‍ മുസ്തഫ മങ്കട, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ അസീസ് എന്നിവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലര്‍വാടി മലപ്പുറം ജില്ല കോ-ഓഡിനേറ്റര്‍ മുരിങ്ങേക്കല്‍ കുഞ്ഞിമുഹമ്മദ്, മലര്‍വാടി ജില്ല സെക്രട്ടറി ഷഹീര്‍ വടക്കാങ്ങര, പി.പി ഹൈദരലി, പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍, സൗദ ഇ.സി, ഇഹ്‌സാന്‍ സി.എച്ച്, റഹ്മത്ത് കീരംകുണ്ട്, വി.പി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.കെ ശബീര്‍ പാരന്റിങ് ക്ലാസ് അവതരിപ്പിച്ചു.