- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കൃതസര്‍വ്വകലാശാലയില്‍ ജ്ഞാതൃലക്ഷണവിമര്‍ശം; ദ്വിദിന ദേശീയസംവാദം ആരംഭിച്ചു
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ജ്ഞാതൃലക്ഷണവിമര്‍ശം എന്ന വിഷയത്തില്‍ ദ്വിദിന ദേശീയസംവാദം ആരംഭിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്, കേന്ദ്രീയ സംസ്‌കൃത സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ ശ്രീശങ്കരാചാര്യസംസ്‌കൃതസര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫോര്‍ ശ്രീശങ്കരാചാര്യ സ്റ്റഡീസാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്നീ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ് ജ്ഞാനശാസ്ത്ര പരമായ സംവാദം നടക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫിലോസഫിക്കല്‍ റിസര്‍ച്ച് മെമ്പര്‍ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ മിശ്ര സംവാദസദസ്സ് ഉദ്ഘാടനം ചെയ്തു.
പ്രൊഫ. അരിന്ദം ചക്രവത്തി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ. ശ്രീകല എം. നായര്‍, ഡോ. പി സി മുരളിമാധവന്‍, പ്രൊഫ. സംഗമേശന്‍ കെ.എം. എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. മണി ദ്രാവിഡ് ശാസ്ത്രി, പ്രൊഫ. രാമകൃഷ്ണ ഭട്ട്, പ്രൊഫ. നാഗസമ്പിഗെ, പ്രൊഫ. കെ. ഇ. ദേവനാഥന്‍, പ്രൊഫ. കെ. ഇ. മധുസുദനന്‍, പ്രൊഫ. വി. വാസുദേവന്‍, ഡോ. കെ. എസ്. മഹേശ്വരന്‍, ഡോ. പുഷ്‌കര്‍ ദേവ പൂജാരി, ഡോ.ടി.കെ. ഹരസിംഹന്‍, ഡോ. ഗുരുരാജ കുല്‍ക്കരേ, ഡോ. ദേവനാഥഘനാചാര്യ, ഡോ. ഗോപാല ദേശികന്‍, വാസുദേവ ആചാര്യ സത്തിഗരി, ശ്രീനിവാസആചാര്യ, കാര്‍ത്തിക് ശര്‍മ എന്നിവര്‍ സംവാദങ്ങളില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്ന് (മാര്‍ച്ച് 4) വൈകിട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കവികുലഗുരു കാളിദാസ സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരേരാം ത്രിപാഠി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പ്രൊഫ. ശ്രീകല എം. നായര്‍, പ്രൊഫ. ഷീബ എസ്. എന്നിവര്‍ പ്രസംഗിക്കും.