- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ഐയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ യന്ത്രങ്ങള്‍ മെഷീനറി എക്‌സ്‌പോയില്‍
കൊച്ചി: വസ്ത്രമേഖലയെ ലക്ഷ്യംവയ്ക്കുന്ന ആധുനികതയുടെ നേര്‍സാക്ഷ്യം കാണാം കാക്കനാട് കിന്‍ഫ്ര പാര്‍ക്ക് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ മെഷീനറി എക്‌സ്‌പോയില്‍. തേപ്പ്, തയ്യല്‍, അലങ്കാരങ്ങള്‍ എന്നിവയുടെയെല്ലാം അത്യാധുനിക കാഴ്ചകളൊരുക്കുകയാണ് ഇവയുടെ സ്റ്റാളുകള്‍.
ഓട്ടോമാറ്റിക്, കംപ്യൂട്ടറൈഡ്‌സ് എന്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ വരെ എക്‌സ്‌പോയിലുണ്ട്. മെഷീനില്‍ വാക്വം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന അയേണ്‍ ബോക്‌സുകള്‍ നിമിഷങ്ങള്‍ക്കകം ജോലി തീര്‍ക്കും.
വീടുകളില്‍ ഇത്തരം അയേണ്‍ ബോക്‌സുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഉയര്‍ന്ന ചെലവാണ് കാരണം. 55 ,000 രൂപ തൊട്ട് വിലവരുന്ന ഇവ ഗാര്‍മെന്റ്‌സ് കടകളെയാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉല്‍പാദകര്‍ പറയുന്നു.
നവീകൃത തയ്യല്‍ യന്ത്രങ്ങള്‍ എക്‌സിബിഷന്‍ കാണാനെത്തുന്നവരുടെ ഹൃദയം കവരും. ഇവ എത്ര വേഗത്തില്‍, കൃത്യതയോടെ നിര്‍ദ്ദേശാനുസൃതം തയ്യല്‍ തീര്‍ക്കുന്നു!എംബ്രോയിഡറി, കോളര്‍, കഫ് എന്നിവയുടെയെല്ലാം സമ്മേളനം എത്ര സൂക്ഷ്മമായി, അതിവേഗം ഇവ തീര്‍ക്കും. പല ഡിസൈനുകളും തത്സമയം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കണ്ട് തെരഞ്ഞെടുക്കാനും അവസരമുണ്ട്.
പല വിധത്തിലും എംബ്രോയിഡറി ചെയ്യാവുന്ന മെഷീനുകള്‍ ലഭ്യമാണ്. ബീഡുകള്‍ ഉള്‍പ്പെടെ മെഷീനിലേക്ക് ഇട്ടു കൊടുത്തു പ്രോഗ്രാം ചെയ്താല്‍ അതിനനുസൃതം അവ തുന്നിവരും. കത്രിക മുതല്‍ തയ്യലുമായി ബന്ധപ്പെട്ട എന്തും തയ്യല്‍യന്ത്ര സ്റ്റോളുകളില്‍ കിട്ടും. പലതും ലക്ഷ്യമിടുന്നത് വ്യവസായോന്‍മുഖ ഗാര്‍മെന്റ് കടകളെയും സ്ഥാപനങ്ങളെയുമാണ്.