- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി അമൃത ആശുപത്രിയില്‍ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു
കൊച്ചി : അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു. നേത്രദാനത്തിന്റെയും കാഴ്ച പുനഃസ്ഥാപനത്തിന്റെയും പ്രാധാന്യം ജനങ്ങളില്‍ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. നൂറോളം ആരോഗ്യപ്രവര്‍ത്തകരും സാമൂഹിക സംഘടനാ പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ഇന്ത്യന്‍ നേവിയിലെ മുന്‍ ചീഫ് പെറ്റി ഓഫീസര്‍ എന്‍. വിമല്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഗോപാല്‍ എസ്. പിള്ളൈ , കണ്‍സല്‍ട്ടന്റ് ഡോ. അനില്‍ രാധാകൃഷ്ണന്‍, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് ദീപ പി എ., ജ്യോതിസ് ഐകെയര്‍ സൊസൈറ്റി പ്രതിനിധി രാജീവ് നാരായണന്‍, രാംകുമാര്‍ മഠത്തില്‍, ഡോ. ഷാല്‍മിയ ജിജി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത സംഗീത സംവിധായകന്‍ ടി. എസ്. രാധാകൃഷ്ണജി, സാമൂഹ്യ പ്രവര്‍ത്തക മോളി കോശി എന്നിവരെ സമൂഹ സേവനത്തിലേയ്ക്കുള്ള മികച്ച സംഭാവനയ്ക്കായി ആദരിക്കപ്പെട്ടു. നേത്രരോഗ വിഭാഗത്തിലെ റെസിഡന്റുമാരെ അവരുടെ സേവനങ്ങള്‍ക്ക് ആദരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, അവാര്‍ഡുകളും വിതരണം ചെയ്തു. അമൃത ആശുപത്രിയിലെ ഒഫ്താല്‍മോളജി വിഭാഗം കഴിഞ്ഞ വര്‍ഷം അമ്പതോളം കോര്‍ണിയ ശസ്ത്രക്രിയകള്‍ നടത്തി പല രോഗികള്‍ക്കും വീണ്ടും കാഴ്ച ലഭിക്കാന്‍ സഹായകമായി. ഓപ്‌റ്റോമെട്രി വിദ്യാര്‍ത്ഥികളുടെ നേത്രദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്ന നൃത്തനാടകത്തോടെ പരിപാടി സമാപിച്ചു.