- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്എല്‍എല്‍ മൂഡ്സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വീരം എഫ് സിക്ക് വിജയം
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സംഘടിപ്പിച്ച ഒമ്പതാമത് മൂഡ്സ് കപ്പ് ഇന്റര്‍-യൂണിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വീരം എഫ് സിക്ക് വിജയം. ശാസ്തമംഗലം ശിവജി സ്‌പോര്‍ട്‌സ് വേള്‍ഡ് കോംപ്ലക്‌സില്‍ നടന്ന ആവേശകരമായ ഫൈനലില്‍ പെനാലിറ്റി ഷൂട്ട് ഔട്ടിലാണ് വീരം എഫ് സി ഇന്റര്‍ സിഎച്ച്ഒ എഫ്‌സിയെ പരാജയപ്പെടുത്തിയത്.
എച്ച്എല്‍എല്‍ ജീവനക്കാരുടെ ടീമുകളായ ഇന്റര്‍ സിഎച്ച്ഒ എഫ്‌സി, അറ്റോമിക് ബ്ലാസ്റ്റേഴ്സ്, സിഎച്ച്ഒ എഫ്‌സി, വീരം എഫ്‌സി എന്നിവരാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. വിജയികള്‍ക്ക് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സിഎംഡി (ഇന്‍ചാര്‍ജ്) ഡോ. അനിത തമ്പി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി. കുട്ടപ്പന്‍ പിള്ള, എസ്.വി.പി. (ടി&ഒ) & ജി.ബി.ഡി.ഡി. ഐ/സി, ഡോ. റോയ് സെബാസ്റ്റ്യന്‍, സീനിയര്‍ വൈസ് പ്രസിഡന്റ്, എച്ച്.ആര്‍. ഐ/സി, രാജേഷ് രാമകൃഷ്ണന്‍, വി.പി. എച്ച്.ആര്‍. ഐ/സി, രമേശ്, വി.പി. (എഫ്), കൂടാതെ എച്ച്.എല്‍.എല്ലിലെ മറ്റ് ഉദ്യോഗസ്ഥരും അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2016-ല്‍ ആരംഭിച്ച മൂഡ്സ് കപ്പ് ടൂര്‍ണമെന്റ് എച്ച്എല്‍എല്ലിനുള്ളില്‍ ടീം സ്പിരിറ്റ്, സൗഹൃദം, ആരോഗ്യവും കായികക്ഷമത എന്നിവ വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ നാളിതുവരെയുള്ള സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം യുവത്വത്തെ എച്ച്എല്‍എലിന് പരിചയപ്പെടുത്തുന്ന അനവധി കായിക കല പ്രവര്‍ത്തനങ്ങള്‍ എച്ച്എല്‍എല്‍ നടത്തി വരുന്നുണ്ട്. മത്സരത്തിനപ്പുറം, ടീം വര്‍ക്കിന്റെ മൂല്യങ്ങള്‍, കായികരംഗത്തെ സഹകരണം, കായിക സംഘടനകളുമായുള്ള ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.