- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠപുസ്തക പരിഷ്ക്കരണം: സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത് പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കല്‍ - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ പേരില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി നടപ്പിലാക്കുന്ന മാറ്റങ്ങള്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വവത്ക്കരണത്തിന്റെ ഭാഗമാണെന്നും പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കുകയാണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. മുഗള്‍ രാജവംശത്തിന്റേയും ഡല്‍ഹി സുല്‍ത്താനേറ്റിന്റേയും ചരിത്രങ്ങള്‍ ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഗുജുറാത്തിലെ പാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും ഒഴിവാക്കിയും വിദ്യാലയങ്ങളെ ഹിന്ദുത്വ ലബോറട്ടറികളാക്കുന്ന നടപടി സംഘ്പരിവാര്‍ പതിറ്റാണ്ടുകളായി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ജി.ഡി.പി ലോകാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സമയമാണ് മുഗള്‍ കാലഘട്ടം. സാംസ്‌ക്കാരികം, കരകൗശലം തുടങ്ങീ മറ്റെല്ലാ മേഖലകളിലും ആ സമയത്ത് രാജ്യം ഉന്നതിയിലായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഈ സുവര്‍ണ ഘട്ടത്തെ ഒഴിവാക്കി കുംഭമേള പോലെയുള്ള കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുന്നത് ദുരുദ്ദ്യേശപരമാണ്. മുമ്പ് നാദുറാം ഗോഡ്‌സയെക്കുറിച്ചുള്ള 'തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍' പരാമര്‍ശം നീക്കിയതടക്കം പുതിയ പാഠ്യപദ്ധതിയില്‍ സംഘ്പരിവാര്‍ തങ്ങളുടേതായ ചരിത്ര പുനര്‍നിര്‍മാണം നടത്താന്‍ ശ്രമിക്കുകയാണ്.
വസ്തുതകളുടെ അടിസ്ഥാനത്തിലോ ചരിത്രകാരന്മാരോട് കൂടിയാലോചിച്ചോയല്ല എന്‍.സി.ഇ.ആര്‍.ടി പുതിയ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങളുടെ മറവില്‍ പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നിവേദനം നല്‍കുന്നതടക്കമുള്ള പരിപാടികള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സഈദ് ടി.കെ, ഗോപു തോന്നക്കല്‍, ബാസിത് താനൂര്‍, അമീന്‍ റിയാസ്, ഷമീമ സക്കീര്‍, ലബീബ് കായക്കൊടി, കെ.എം. സാബിര്‍ അഹ്‌സന്‍ എന്നിവര്‍ സംസാരിച്ചു.