മലപ്പുറം : ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയേറ്റംഗം പി നസീഹയുടെ നേതൃത്വത്തില്‍ മലപ്പുറം മണ്ഡലത്തില്‍ ജനകീയ വിചാരണ ജാഥ സംഘടിപ്പിച്ചു. കോഡൂര്‍ പഞ്ചായത്തില്‍ നിന്ന് ആംരഭിച്ച ജാഥ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ സീറ്റ് അപര്യാപ്ത പരിഹരിക്കാന്‍ പ്രഫ. കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ജാഥ മലപ്പുറം കുന്നുമ്മലില്‍ സമാപിച്ചു. സമാപന സമ്മേളനം വെല്‍ഫയര്‍പാര്‍ട്ടി ജില്ലാ സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സ്ഥലങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ പി. നസീഹ, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ അമീന്‍ യാസിര്‍, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് അജ്മല്‍ ഷഹീന്‍,സെക്രട്ടറി സി.എച്ച് ഹംന, ജില്ല കമ്മിറ്റിയംഗങ്ങളായ ഷജറീന, ഷാരൂണ്‍ അഹമ്മദ്,പി.കെ ഷബീര്‍, മുബീന്‍ മലപ്പുറം, മണ്ഡലം പ്രസിഡന്റ് കെ.എം ജസീം സയ്യാഫ്, പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ കോഡൂര്‍, എ സദറുദ്ധീന്‍, ബാവ മാഷ്,കമ്മിറ്റിംഗങ്ങളായ ഷിറിന്‍ ഇര്‍ഫാന്‍, ഹന്ന മൊറയൂര്‍, ബാസില, ഫഹീം പൂക്കോട്ടൂര്‍, ശിഫ, ജബിന്‍ അലി, ഷിറിന്‍,എന്‍.കെ , അല്‍ത്താഫ്, ഷബീല്‍ എന്നിവര്‍ സംസാരിച്ചു.