തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് സാമൂഹിക പെന്‍ഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും . ക്ഷേമനിധി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഓഫീസുകളില്‍ സ്ഥിരനിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂരിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി തസ്ലീം മമ്പാട്, വൈസ് പ്രസിഡണ്ട് ഷാനവാസ് പി.ജെ എന്നിവര്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.