പാലാ: അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകര്‍ന്നു നല്‍കിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂന്നാനിയിലെ ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ പോരാളിയാണ് ഗാന്ധിജി. നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന സമകാലീന ലോകത്തില്‍ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, പാലാ ഡി വൈ എസ് പി കെ സദന്‍, ചാവറ പബ്‌ളിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ന്മായ സിജി ടോണി, ആനി ബിജോയി, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ബെന്നി മൈലാടൂര്‍, ജോര്‍ജ് പുളിങ്കാട്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനില്‍, മലയാള ഭാഷ വിദഗ്ദസമിതിയംഗം ചാക്കോ സി പൊരിയത്ത്, ജോയി കളരിയ്ക്കല്‍, ടോണി തോട്ടം, അനൂപ് കട്ടിമറ്റം, ലിയ മരിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച രാജീവ് നെല്ലിക്കുന്നേല്‍, വിനയകുമാര്‍ പാലാ, വിമല്‍ ഇടുക്കി, അമേയ അനില്‍, അഖില്‍ ടി ജോസഫ്, അജിന്‍ ബെന്നി, പ്രശാന്ത് പാലാ, ഷൈജു ജോസഫ്, ദീപ എസ് നായര്‍, ജോയി തോമസ് എന്നിവരെ കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി ആദരിച്ചു.