മലപ്പുറം : നരേന്ദ്ര മോഡി ഭേദഗതി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വഖ്ഫ് നിയമഭേദഗതി രാജ്യത്തെ മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അത് ഇന്ത്യ രാജ്യത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.കെ ഷബീര്‍. വഖ്ഫ് ബില്ലിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ബില്ല് കത്തിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് കെ.എം ജസീം സയ്യാഫ് അധ്യക്ഷനായിരുന്നു. ജില്ല കമ്മിറ്റിയംഗം സി. മുബീന്‍ മലപ്പുറം, അബ്ഷര്‍ മുഹമ്മദ്, ഷഹീര്‍ അക്തര്‍ , ടി ആസിഫലി, വി.ടി മുനവ്വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.