- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് പാവപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു
ഡാളസ് /കോട്ടയം: ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായ ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയത്തുള്ള സിഎംഎസ് കോളേജില്‍ വെച്ച് വിവിധ ധനസഹായ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ട്രസ്റ്റിന്റെ അഖിലേന്ത്യ കോര്‍ഡിനേറ്ററായ കേണല്‍ പ്രൊഫസര്‍ ഡോക്ടര്‍ കാവുമ്പായി ജനാര്‍ദ്ദനന്‍ അധ്യക്ഷനേയും മുഖ്യാതിഥിയേയും വിശിഷ്ടാതിഥികളേയും സ്വാഗതം ചെയ്തു. അതിനു ശേഷം അഖിലേന്ത്യാതലത്തില്‍ ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിവിധ കാരുണ്യസേവാ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു.
ദരിദ്രരായ 3,64,100 സ്‌കൂള്‍ കുട്ടികള്‍ ക്കും 29,310 കോളേജ് വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായം, പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണം, സ്വയംതൊഴില്‍ പദ്ധതി, സാധു പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയവയ്ക്കുള്ള ധനസഹായം എന്നിവ നല്‍കിയതുള്‍പ്പെടെ ?14,66,30,000 മലയാളി യായ ശ്രീ ജോസഫ് ചാണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചു എന്നത് അവിശ്വസനീയമായി തോന്നാവുന്ന കാര്യമാണ്. ഇതിനു പുറമേ, പാവപ്പെട്ട വര്‍ക്ക് ഭവനനിര്‍മ്മാണം, ഭവന പുനര്‍നിര്‍മാണം, ചികിത്സ, പെണ്‍കുട്ടികളുടെ വിവാഹo എന്നിവയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി. അനാഥാലയങ്ങള്‍ക്കും സ്വയം തൊഴില്‍ പദ്ധതികള്‍ക്കും സാമ്പത്തിക സഹായം നല്‍കി. കനിവിന്റെ സൂര്യതേജസ് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന കോട്ടയം സ്വദേശിയായ ജോസഫ് ചാണ്ടി അമേരിക്കന്‍ പൗരന്‍ കൂടിയാണ്. അമേരിക്കയില്‍ നിന്നുകൊണ്ട് ഇന്ത്യയിലെ നിസ്വാര്‍ത്ഥരായ സാമൂഹ്യ സേവകരുടെ സഹായത്താല്‍ ഇന്ത്യയിലുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
കോട്ടയത്തെ സിഎംഎസ് കോളേജ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സാബു മാത്യു അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെയും മാനേജിംഗ് ട്രസ്റ്റിയുടെ ഉദാരതയെയും വളരെയധികം പ്രശംസിച്ചു. കോട്ടയം ജില്ലയില്‍ ട്രസ്റ്റിനു വേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഗോപി കൃഷ്ണന് മദര്‍ തെരേസ ജീവകാരുണ്യ സേവാ പുരസ്‌കാരം നല്‍കി.
ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഭവന പുനരുദ്ധാരണ പദ്ധതി മുഖ്യാതിഥി ഡോക്ടര്‍ മറിയം ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി പഞ്ചായത്തിലെ 10 പാവപ്പെട്ട കുടുംബ ങ്ങള്‍ക്ക് ഭവന പുനരുദ്ധാരണ പദ്ധതി വഴി ഒന്നര ലക്ഷം രൂപയാണ് ട്രസ്റ്റ് നല്‍കിയത്. ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഭവന നിര്‍മ്മാണ പദ്ധതി വിശിഷ്ടാതിഥി അഡ്വക്കേറ്റ് സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് വേണ്ടി ട്രസ്റ്റ് മൂന്നുലക്ഷം രൂപ സഹായധനം നല്‍കി. കോട്ടയം സിഎംഎസ് കോളേജിലെയും പുതുപ്പള്ളി വി ജെ ഓ എം സ്‌കൂളിലെയും 10 വീതം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അഞ്ചു സൂസന്‍ ജോര്‍ജ്, കോട്ടയം മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍, എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ട്രസ്റ്റിന്റെ കോട്ടയം ജില്ലാ കോഡിനേറ്റര്‍ ആയ സുനില്‍ ദേവ് നന്ദി പ്രകടനം നടത്തിയതോടെ യോഗം സമാപിച്ചു.