- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി ജിസിപിഎല്‍
കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലുടനീളം ഭിന്നശേഷിക്കാരായ ജീവനക്കാരുടെ ജീവിത കഥകള്‍, സംഭാവന, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ എടുത്തുകാണിക്കുന്ന ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി. തമിഴ്‌നാട്ടിലെ ജിസിപിഎല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ കേന്ദ്രത്തിലെ ഭിന്നശേഷി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളാണ് ഫിലിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ജിസിപിഎല്ലിന്റെ ഭിന്നശേഷിക്കാരോടുള്ള സമീപനം എടുത്തു കാണിക്കുന്നതാണ്.
ജിസിപിഎല്‍ ഭിന്നശേഷിക്കാര്‍ക്ക് നല്കുന്ന പ്രാധാന്യവും കമ്പനിയുടെ ഉല്പ്പാദനമേഖലയില്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നതാണ് ഫിലിം. ഇന്ത്യന്‍ ആംഗ്യഭാഷയിലൂടെ (ഐഎസ്എല്‍ ) ആശയവിനിമയം, തൊഴിലിടങ്ങള്‍, വൈവിധ്യമാര്‍ന്ന കഴിവുകളുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനം എന്നിവയും ജിസിപിഎല്ലിന്റെ സമത്വത്തിനു പ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാടും ഇത് വ്യക്തമാക്കുന്നു.
ഭിന്നശേഷിക്കാരുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതില്‍ ജിസിപിഎല്‍ ഏതാനും വര്‍ഷങ്ങളായി മികച്ചപുരോഗതി കൈവരിച്ചിട്ടുണ്ട്. വൈകല്യമുള്ളവരും മറ്റ് വിഭാഗങ്ങളും ഇന്ത്യയുടെ വലിയൊരു ഭാഗമാണ്. നമ്മുടെ മുന്‍ഗണനക്രമങ്ങളില്‍ അവരേയും ഉള്‍പ്പെടുത്തുകയും അവര്‍ക്കു വേണ്ടിയും ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്നും ജിസിപിഎല്‍ എംഡിയും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു.
ഡിജിറ്റല്‍ ഫിലിം കാണാനായി: https://www.youtube.com/watch?v=IQ-vIkmI__c




