- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച് എല്‍ എല്‍ പേരൂര്‍ക്കട ഫാക്റട്ടറിക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം
കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പുലര്‍ത്തിയതിന് എച്ച്.എല്‍.എല്ലിന് അംഗീകാരം. എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ പേരൂര്‍ക്കട ഫാക്ടറിയ്ക്കാണ് 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാര്‍ജ് സ്‌കെയില്‍ വ്യവസായ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമായത്.
എറണാകുളം അഡ്‌ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്ററില്‍ വെച്ചു നടന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ എംഎല്‍എ റോജി എം. ജോണ്‍ അവാര്‍ഡ് സമ്മാനിച്ചു. എച്ച്എല്‍എല്‍ പേരൂര്‍ക്കട ഫാക്ടറിയുടെ യൂണിറ്റ് മേധാവി എല്‍.ജി. സ്മിതയും ഫാക്ടറിയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു അവാര്‍ഡ് സ്വീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളില്‍ ഒന്നാണ് എച്ച്എല്‍എല്‍ പേരൂര്‍ക്കട ഫാക്ടറി.1966 ല്‍ സ്ഥാപിതമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മിനിരത്‌ന പൊതുമേഖലാ സ്ഥാപനമാണ്.