- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവീക്കുന്നിലും പാമ്പൂരാംപാറയിലും വിശുദ്ധ വാരാചരണം
കവീക്കുന്ന്: കവീക്കുന്നിലും പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തിലും വിവിധ തിരുക്കര്‍മ്മങ്ങളോടെ വിശുദ്ധവാരാചരണം നടത്തും. കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍ ഇന്ന് (17/04) രാവിലെ 6.45 കാലു കഴുകല്‍ ശുശ്രൂഷ. ഫാ. ജോസഫ് മൈലപ്പറമ്പില്‍. 18 നു വെള്ളിയാഴ്ച രാവിലെ 6.45 ന് പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന് 8.30 ന് പാമ്പൂരാംപാറ വ്യാകുലമാതാ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിന്റെവഴി. തുടര്‍ന്ന് പാമ്പൂരാംപാറയില്‍ സ്ഥാപിച്ച 14 സ്ഥലങ്ങളിലേയ്ക്കും കുരിശിന്റെ വഴി നടക്കും. 11 ന് റവ ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പീഡാനുഭവ സന്ദേശം നല്‍കും. പിന്നീട് നേര്‍ച്ച ചോറ് വിതരണം. 19 ന് ശനിയാഴ്ച 6.45 ന് കവീക്കുന്ന് പള്ളിയില്‍ തിരുക്കര്‍മ്മങ്ങളും പുത്തന്‍വെള്ളം വെഞ്ചിരിപ്പും.
20ന് ഞായറാഴ്ച വെളുപ്പിന് 3 ന് ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍. തുടര്‍ന്ന് രാവിലെ 6.45 ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.