തിരുവനന്തപുരം: ലോകത്തെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് അമിതമായ ആന്റിബിയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം മൂലം മനുഷ്യര്‍ ആര്‍ജ്ജിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍). ഇതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും അതിന് പ്രതിരോധിക്കാന്‍ ഫാര്‍മസിസ്റ്റുകളുടെ ജാഗ്രത ആവശ്യമുണ്ടെന്നും ലോക ഫാര്‍മസിസ്ററ് ദിനോത്തോടനുബന്ധിച്ചു എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ്സ് അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അജി എസ് നിര്‍വഹിച്ചു. സമൂഹത്തില്‍ ഫാര്‍മസിസ്റ്റുകള്‍ സുപ്രധാനമാണെന്നും അവരുടെ സേവനം പ്രധാനമാണെന്നും എസ്.പി. മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന്‍ അഭിപ്രായപ്പെട്ടു.

മികച്ച സാങ്കേതികവിദ്യയുടെയും സോഫ്‌റ്റ്വെയറിന്റെയും സഹായത്തോടെ സുസജ്ജമായ മരുന്ന് വിതരണ സംവിധാനമാണ് എസ് സ്പി മെഡിഫോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. ചികിത്സാ രംഗത്ത് ലോകോത്തര സ്മാര്‍ട് ടെക്‌നോളജി ഒരുക്കുന്നതിലാണ് എസ്പി മെഡിഫോര്‍ട്ട് ശ്രദ്ധിക്കുന്നതെന്നും ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഡയറക്ടര്‍ ഡോ ആദിത്യ, ചീഫ് പര്‍ച്ചേസിംഗ് മാനേജര്‍ മോഹനന്‍ വി, ചീഫ് ഫാര്‍മസിസ്റ്റ് ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫാര്‍മസിസ്റ്റുകള്‍ ആശുപത്രിയില്‍ നടത്തുന്ന സേവനങ്ങളുടെ വിശദമായ ആവിഷ്‌ക്കാരവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.