- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരുടെ ആഗോള സമ്മേളനം ജനുവരി 30 മുതല്‍

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) സംഘടിപ്പിക്കുന്ന അക്കൗണ്ടിംഗ്-ഫിനാന്‍സ് രംഗത്തെ ആഗോള സമ്മേളനമായ വേള്‍ഡ് ഫോറം ഓഫ് അക്കൗണ്ടന്റ്‌സ് (WOFA) 2.0 ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള നയരൂപീകരണ വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, അക്കൗണ്ടിംഗ്-ധനകാര്യ മേഖലയിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ചടങ്ങില്‍ റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, നിയമ-നീതി മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ഗ്രാമവികസന-വാര്‍ത്താവിനിമയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ്, ഇന്ത്യയുടെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സഞ്ജയ് കെ. മൂര്‍ത്തി എന്നിവരും പങ്കെടുക്കും. ആഴത്തിലുള്ള സംവാദങ്ങള്‍ ഉറപ്പാക്കി വികസിത നാളേക്കായുള്ള വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അമ്പതിലധികം സാങ്കേതിക സെഷനുകളിലായി ഇരുനൂറിലധികം പ്രഗല്‍ഭരായ പ്രഭാഷകര്‍ പങ്കെടുക്കുമെന്ന് ഐസിഎഐ പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ അറിയിച്ചു


