തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പിന്തുണയോടെ, തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ഇന്‍ഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലെ ഓഫ്ലൈന്‍, ഓണ്‍ലൈന്‍ ബാച്ചുകളിലേക്കാണ് നിലവില്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ് (MERN, .NET), ഡാറ്റ സയന്‍സ് & അനലിറ്റിക്സ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഓഫ്ലൈന്‍ പ്രോഗ്രാമുകളില്‍ ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് (MERN, .NET), ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് എന്നിവ ഉള്‍പ്പെടുന്നു, തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലുള്ള ICTAK ആസ്ഥാനത്തും ഇന്‍ഫോപാര്‍ക്ക് കൊരട്ടിയിലുള്ള റീജിയണല്‍ ഓഫീസിലുമാണ് ക്ലാസുകള്‍ നടക്കുക. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂറു ശതമാനം പ്ലേസ്മെന്റ് പിന്തുണ ലഭിക്കും.

കൂടാതെ, ഓണ്‍ലൈനായി ആറു മാസം ദൈര്‍ഘ്യമുള്ള ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ് (MERN, JAVA, .NET), സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ് & അനലിസ്റ്റ്, സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് എന്നീ പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ പ്രവേശനം നേടാം.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര ഐടി കമ്പനികളില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പും, പഠന കാലയളവില്‍ ലിങ്ക്ഡ്ഇന്‍ ലേണിങ് അല്ലെങ്കില്‍ അണ്‍സ്റ്റോപ് പ്രീമിയം എന്നിവ ഉപയോഗിക്കാനുള്ള ലൈസന്‍സും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്. ആദ്യം അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം ഫീസില്‍ 10% കിഴിവ് ലഭിക്കുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ https://ictkerala.org/interest അല്ലെങ്കില്‍ +91 75 940 51437, +91 90 481 85442 എന്നീ നമ്പറുകളില്‍ ബന്ധപ്പെടൂ.