- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.സി.ടി. അക്കാദമി ഓഫ് കേരളയും കുസാറ്റും തമ്മില്‍ ധാരണാപത്രം ഒപ്പ് വച്ചു
കൊച്ചി: കേരള സര്‍ക്കാരിന്റെ പിന്തുണയോടെ, കേരളത്തിലെ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, യു.എല്‍. സൈബര്‍പാര്‍ക്ക് എന്നീ ഐ.ടി. പാര്‍ക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (CUSAT) ചേര്‍ന്ന് ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു.
പഠന മികവ് ഉയര്‍ത്തുക, നൈപുണ്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് കുസാറ്റും ഐ.സി.ടി. അക്കാദമിയും സഹകരിക്കുന്നത്. കുസാറ്റ് ക്യാമ്പസില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ്-ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാര്‍ ഡോ. അരുണ്‍ എ.യു., ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ സി.ഇ.ഓ. മുരളീധരന് മന്നിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറി.
വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ രംഗവും തമ്മിലുള്ള വിടവ് നികത്തുന്നത്തിനുള്ള സംയുക്ത പദ്ധതികള്‍, നൂതന പരിശീലനങ്ങള്‍, വ്യവസായിക-അക്കാദമിക് സഹകരണങ്ങള്‍ എന്നിവയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. പ്രധാന സംരംഭങ്ങളില്‍ നൈപുണ്യ പരിശീലനം, ഇന്റേണ്‍ഷിപ്പുകള്‍, ഹാക്കത്തോണുകള്‍, ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍, എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍, സംയുക്ത ബിരുദ അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. നൈപുണ്യ പരിശീലനം, ഇന്റേണ്‍ഷിപ്പുകള്‍, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രോഗ്രാമുകള്‍ എന്നിവ ഐ.സി.ടി. അക്കാദമി ഓഫ് കേരള നല്കുമ്പോള്, ഇവ ഫലപ്രദമായി നടപ്പാക്കാനാവശ്യമായ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഇന്സ്റ്റിറ്റിയൂഷന് പിന്തുണയും കുസാറ്റ് ഉറപ്പാക്കുന്നു.
കുസാറ്റ് ഐ.ടി. വിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍ എം.ബി., ഡോ. ദലീഷ എം. വിശ്വനാഥന് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), കൂടാതെ ഐ.സി.ടി. അക്കാദമിയില്‍ നിന്നും അക്കാദമിക് ഓപ്പറേഷന് മേധാവി ശ്രീ. സാജന് എം., ശ്രീ. റിജി എന്‍. ദാസ് (നോളജ് ഓഫീസ് ഹെഡ്), ശ്രീ. സിഞ്ജിത്ത് എസ്. (ലീഡ്, പ്രോജകറ്റ് & റീജിയണല്‍ മാനേജര്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.