- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ 2025ലെ ഇന്‍ഫോസിസ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു
കൊച്ചി :ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ (ഐഎസ്എഫ്) ഈ വര്‍ഷത്തെ ഇന്‍ഫോസിസ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡാണ് ഇന്‍ഫോസിസ് പ്രൈസ്. സാമ്പത്തികശാസ്ത്രം, എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് ്സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി പ്രതിഭ തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.
ഇന്ത്യന്‍ ഗവേഷണ രംഗത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയില്‍ ഗവേഷണം നടത്തിയ പണ്ഡിതരെയാണ് അവരുടെ ശ്രദ്ധേയമായ നേട്ടങ്ങളെ മുന്‍നിര്‍ത്തി ഇന്‍ഫോസിസ് പ്രൈസ് നല്‍കി ആദരിക്കുന്നത്. ഓരോ വിഭാഗത്തിലും 100,000 യുഎസ് ഡോളര്‍ (അല്ലെങ്കില്‍ അതിനു തുല്യമായ ഇന്ത്യന്‍ രൂപ) സമ്മാനത്തുകയ്ക്ക് പുറമെ ഒരു സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം. വിഖ്യാത പണ്ഡിതരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി പാനലാണ് ഇന്‍ഫോസിസ് പ്രൈസ് 2025 ലെ ജേതാക്കളെ തിരഞ്ഞെടുത്തത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ഇന്‍ഫോസിസ് 2025 ലെ പുരസ്‌കാരം ലഭിക്കുന്നത് മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ നിഖില്‍ അഗര്‍വാളിനാണ്. ടൊറന്റോ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര, കമ്പ്യൂട്ടേഷണല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ സുശാന്ത് സച്ച്ദേവയ്ക്കാണ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സിലെ ഇന്‍ഫോസിസ് പ്രൈസ് നല്‍കുന്നത്. ഹ്യൂമാനിറ്റീസ് ആന്‍ഡ് ്സോഷ്യല്‍ സയന്‍സസ് വിഭാഗത്തിലെ പുരസ്‌കാരത്തിന് അര്‍ഹനായത് ചിക്കാഗോ സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ ഭാഷകളുടെയും നാഗരികതകളുടെയും വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറായ ആന്‍ഡ്രൂ ഒല്ലെറ്റാണ്. ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ അഞ്ജന ബദ്രിനാരായണന് ലൈഫ് സയന്‍സസ് വിഭാഗത്തിലെ ഇന്‍ഫോസിസ് പ്രൈസ് നല്‍കുന്നത്.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സിലെ അസോസിയേറ്റ് പ്രൊഫസറായ സബ്യസാചി മുഖര്‍ജി ഗണിതശാസ്ത്രം പുരസ്‌കാരത്തിനും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (കാല്‍ടെക്) കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ കാര്‍ത്തിഷ് മന്ദിറാം ഭൗതികശാസ്ത്രം പുരസ്‌കാരത്തിനും അര്‍ഹരായി.
ഇന്‍ഫോസിസ്പ്രൈസ് 2025 ലെവിജയികളെ ഐഎസ്എഫിന്റെ ട്രസ്റ്റിമാരായ കെ. ദിനേശ്, നാരായണമൂര്‍ത്തി, ശ്രീനാഥ്ബട്നി, ക്രിസ്ഗോപാലകൃഷ്ണന്‍, ഡോ. പ്രതിമമൂര്‍ത്തി, എസ്. ഡി. ഷിബുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.ഗവേഷണവും ശാസ്ത്രവും മനുഷ്യപുരോഗതിയുടെ ആധാരശിലകളാണെന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇന്‍ഫോസിസ് സമ്മാനമെന്നും ഇത് പുതുതലമുറയിലെ പ്രതിഭകള്‍ക്ക് പ്രചോദനമാവുമെന്നും ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ ്‌കെ. ദിനേശ് പറഞ്ഞു.




