- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.ടി പ്രഫഷണലുകളുടെ കൂട്ടായ്മ 'കമ്മിറ്റ്' നിലവില്‍വന്നു
കോഴിക്കോട്: ഐ.ടി പ്രഫഷണലുകളുടെ കൂട്ടായ്മ 'കമ്മിറ്റ്' (കമ്മ്യൂണിറ്റി ഫോര്‍ ഐ.ടി പ്രഫഷണല്‍സ്) പ്രഖ്യാപനവും ലോഗോ പ്രകാശനവും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുര്‍റഹ്മാന്‍ നിര്‍വഹിച്ചു. സാങ്കേതിക വിദ്യകളില്‍ കുതിച്ചുചാട്ടം നടക്കുന്ന കാലത്ത് കൂട്ടായ്മയുടെ പ്രസക്തി വലുതാണെന്നും വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ബിജിത്ത് അഹ്മദ്, റാഷിദ് മുഹ്യുദ്ധീന്‍, ഷബീര്‍ ഖാദര്‍, നാദിര്‍ കെ.എം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഒ.കെ. ഫാരിസ് സ്വാഗതവും അംജദ് അലി ഇ.എം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ബിജിത് അഹ്മദ് (ഡയരക്ടര്‍), റാഷിദ് മുഹ്യുദ്ധീന്‍ (അസി. ഡയരക്ടര്‍).
Next Story