- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ഓട്ടിസം ദിനത്തില്‍ ഭിന്നശേഷിസൗഹൃദ സമൂഹത്തിനായി ഒരുമിച്ച് ജെയിന്‍ യൂണിവേഴ്സിറ്റിയും പ്രയത്നയും

കൊച്ചി, 01 ഏപ്രില്‍ 2026: ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് 'ബിയോണ്ട് ലേബലസ്: ചേര്‍ത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്സിറ്റി' എന്ന വിഷയത്തില്‍ പ്രത്യേക സെഷന്‍ സംഘടിപ്പിച്ച് ജെയിന്‍ (ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി) കൊച്ചിയും പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റും
പരിപാടിയില്‍, ജെയിന്‍ സര്‍വകലാശാലയിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടിസമുള്ളവരെ കൂടി ചേര്‍ത്തുപിടിക്കാനും, ന്യൂറോഡൈവേര്‍ജന്റ് പഠിതാക്കളെ പിന്തുണയ്ക്കുന്നതുമായുള്ള രീതികളില്‍ പ്രയത്നയിലെ വിദഗ്ധര്‍ പ്രത്യേക പരിശീലനം നല്‍കി.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു അക്കാദമിക് അന്തരീക്ഷത്തിന് ആവശ്യമായ പ്രായോഗിക രീതികള്‍ ഉപയോഗിക്കാന്‍ അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയിലെ ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
ജെയിന്‍ സര്‍വകലാശാലയിലെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയത്ന പരിശീലനം നല്‍കുമെന്ന് കൊച്ചി പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സ്ഥാപകന്‍ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.
ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയോടൊപ്പം പ്രയത്‌നയിലെ ഡോ. നേഹ മേനോന്‍, അഷിത പോള്‍, ദിവ്യ കൃഷ്ണ എന്നിവരും ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിന്ദു മേനോന്‍, ഡോ. ജീന മാധവന്‍, ഡോ. റേച്ചല്‍ ജ്യോതി അലക്‌സ്, സൈക്കോളജി വിഭാഗം ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരും പരിപാടിയുടെ ഭാഗമായി.


