- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ഗീയ പ്രചാരണങ്ങളില്‍ വീണുപോവരുത്: കാന്തപുരം; മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു
കോഴിക്കോട്: നാട്ടില്‍ ഏതു സംഭവിച്ചാലും അത് വര്‍ഗീയമാക്കാനുള്ള പ്രവണത വര്‍ധിച്ചുവരികയാണെന്നും അത്തരം പ്രചരണങ്ങളില്‍ വീണുപോവാതെ സൂക്ഷിക്കണമെന്നും മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യില്‍ വിശ്വാസികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകാര്യം കേട്ടാലും അതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ അതില്‍ വീണുപോവുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനങ്ങളെ അകറ്റാന്‍ ശ്രമിക്കുന്നവരെ സൂക്ഷ്മ ജീവിതം നയിച്ചാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ സംബന്ധിച്ച സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ഥന സദസ്സിന് നേതൃത്വം നല്‍കി. പിസി അബ്ദുല്ല മുസ്ലിയാര്‍, ബശീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, അബ്ദുസത്താര്‍ കാമില്‍ സഖാഫി,അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം മുഹമ്മദലി സഖാഫി വള്ളിയാട്, സൈനുദ്ദീന്‍ അഹ്സനി മലയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.