- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2024-ല്‍ കേരളത്തില്‍ നിന്നുള്ള കെ ബി ആദിത്യ ദേശീയ ചാമ്പ്യന്‍
കൊച്ചി: ഐടി സര്‍വീസസ്, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌ക്കൂള്‍ ക്വിസ് മല്‍സരമായ ടിസിഎസ് ഇന്‍ക്വിസിറ്റീവ് ദേശീയ തല വിജയികളെ പ്രഖ്യാപിച്ചു.
ചാലക്കുടി വിജയഗിരി പബ്ലിക് സ്‌ക്കൂളിലെ കെ ബി ആദിത്യ ഇതു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ഒഡിഷയിലെ ഭുവനേശ്വര്‍ ഡിഎവി പബ്ലിക് സ്‌ക്കൂളിലെ ദിവ്യജ്യോതി സേനാപതി രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ എഎംഎം സ്‌ക്കൂളിലെ ആര്യന്‍ ഘോഷ് മൂന്നാം സ്ഥാനത്തുമെത്തി.
ഇന്ത്യയിലെ 700-ല്‍ ഏറെ സ്‌ക്കൂളുകളില്‍ നിന്നായി 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് ടിസിഎസ് ഇന്‍ക്വിസിറ്റീവില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളിലെ ബൗദ്ധിക ജിജ്ഞാസ വളര്‍ത്തുകയും വിവര സാങ്കേതികവിദ്യ, സയന്‍സ്, കായിക രംഗം, എഞ്ചിനീയറിങ്, ആര്‍ട്ട്‌സ് തുടങ്ങിയ മേഖലകളിലെ അവബോധം വളര്‍ത്തുകയും ലക്ഷ്യമിട്ടാണ് ഈ ക്വിസ് സംഘടിപ്പിച്ചത്. പിക്‌ബ്രെയിന്‍ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റ്റര്‍.
ടിസിഎസ് ഇന്‍ക്വിസിറ്റീവില്‍ ഈ വര്‍ഷം ദൃശ്യമായ കഴിവുകള്‍ തന്നെ അല്‍ഭുതപ്പെടുത്തിയതായി ടിസിഎസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സമീര്‍ സേക്സാരിയ പറഞ്ഞു. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വളരെ ആഴത്തിലുള്ള അറിവും ആത്മവിശ്വാസവും ജിജ്ഞാസയുമാണ് പ്രകടിപ്പിച്ചത്. അവരുടെ വേഗത്തിലുളള ചിന്തയും സങ്കീര്‍ണമായ വിഷയങ്ങള്‍ മനസിലാക്കാനുള്ള കഴിവും തികച്ചും ആവേശകരമാണ്. ഇന്ത്യയുടെ മികച്ച ഭാവിയെ കുറിച്ചുള്ള സൂചനകളാണ് ഇതു നല്‍കുന്നത്. എല്ലാ വിജയികളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.