- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്തം'' കലാപ്രദര്‍ശനം ആരംഭിച്ചു
തിരുവനന്തപുരം: പ്രശസ്ത കലാകാരന്‍ ബി ഡി ദത്തന്റെ ശിഷ്യന്മാരുടെ കലാപ്രദര്‍ശനമായ ദത്തം 2024ന്റെ മൂന്നാംപതിപ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാരംഭിച്ച കലാപ്രദര്‍ശനം നവംബര്‍ 24ന് അവസാനിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയായിരിക്കും പ്രദര്‍ശനം.
ദേവ് തോമസ് ജോര്‍ജ്, സെലീന ഹരിദാസ്, ശ്രുതിക വസന്ത്, സുമിത സുശീലന്‍, ടോമിന മേരി ജോസ്, ഉഷ രാജഗോപാല്‍ എന്നീ ആറ് കലാകാരന്മാരുടെ സൃഷ്ടികളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. അക്രിലിക്, ഓയില്‍, ജലച്ഛായം, മിശ്രിതം എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള സൃഷ്ടികളുമായാണ് ഇവരോരുത്തരും എത്തുന്നത്. വ്യത്യസ്ത ചുറ്റുപാടുകളും വീക്ഷണങ്ങളും ആവിഷ്‌കരിക്കുന്നവയാണ് എല്ലാ കലാസൃഷ്ടികളും. ബി ഡി ദത്തന്റെ കീഴില്‍ പരിശീലനവും ശിഷ്യത്വവും നേടിയവരാണ് ഈ ആറ് യുവപ്രതിഭകളും.
ബി.ഡി. ദത്തന്‍ എന്ന പ്രതിഭയോടുള്ള ആദരവ് കൂടിയാണ് ഈ പ്രദര്‍ശനം. പുതുതലമുറ കലാകാരന്മാരില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനമാണ് കഴിഞ്ഞ രണ്ട് പതിപ്പുകളിലും പ്രകടമായിരുന്നത്. ആവശ്യമുള്ളവര്‍ക്ക് കലാസൃഷ്ടികള്‍ സ്വന്തമാക്കാനുമാകും. കലയെ സ്നേഹിക്കുന്നവര്‍ക്കും കലാസൃഷ്ടികള്‍ ശേഖരിക്കുന്നവര്‍ക്കും ഒരു വേറിട്ട അനുഭവമായിരിക്കും ഈ പ്രദര്‍ശനം. കലാകാരന്‍ ബി ഡി ദത്തന്‍, സഫിന്‍ എം.ഡി സുജ ചാണ്ടി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.