- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ട്രാംപോളിന്‍, ടമ്പ്ലിംഗ് ആന്‍ഡ്് അക്ക്രോബാറ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മികച്ച വിജയം
കൊച്ചി- ഡെറാഡൂണില്‍ നടന്ന ട്രാംപോളിന്‍ ആന്‍ഡ്് ടമ്പ്ലിംഗ്, അക്ക്രോബാറ്റിക് ജിംനാസ്റ്റിക്‌സ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രാംപോളിന്‍ ആന്‍ഡ്് ടമ്പ്ലിംഗ് വിഭാഗത്തില്‍ 5 സ്വര്‍ണം, 2 വെള്ളി, 4 വെങ്കലം എന്നിങ്ങനെ കേരളം 11 മെഡലുകള്‍ കരസ്ഥമാക്കി. കൂടാതെ അക്ക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ 2 വെങ്കല മെഡലുകളും നേടി.
ട്രാംപോളിന്‍ ആന്‍ഡ് ടമ്പ്ലിംഗ് മിനി വിഭാഗം പെണ്‍കുട്ടികളുടെ ടീം ചാമ്പ്യന്‍ഷിപ്പില്‍ ആകാംഷ, ഈഷ, ജോര്‍ലിന്‍, അനന്ധിത എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി, കൂടാതെ വ്യക്തിഗത വിഭാഗത്തില്‍ ആകാംഷ വെള്ളിയും നേടി. ആണ്‍കുട്ടികളുടെ വ്യക്തിഗത മിനി വിഭാഗത്തില്‍ ധ്രുവ് വെള്ളി മെഡലിന് അര്‍ഹനായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ധര്‍മിക് 4-ആം സ്ഥാനവും ജൂനിയര്‍ പെണ്‍കുട്ടികളില്‍ അനന്യ വെങ്കലവും നിരഞ്ജന 4-ആം സ്ഥാനവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ വ്യക്തിഗത വിഭാഗത്തില്‍ വൈശാഖ് സ്വര്‍ണ്ണവും സീനിയര്‍ പെണ്‍കുട്ടികളില്‍ അന്വിത സചിന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വ്യക്തിഗത വിഭാഗത്തില്‍ വെങ്കലവും കരസ്ഥമാക്കി. സീനിയര്‍ പുരുഷന്മാരില്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ അനൂപ്, സഞ്ജുകൃഷ്ണ, മുഹമ്മദ് നാഫിദ്, മുഹമ്മദ് നിബ്രാസുല്‍ ഹക്ക് എം.പി എന്നിവര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. മുഹമ്മദ് നിബ്രാസുല്‍ ഹക്ക് എം.പി വ്യക്തിഗത വിഭാഗത്തിലും സ്വര്‍ണ്ണ മെഡല്‍ നേടി. മിക്സഡ് ഡബിള്‍ കോമ്പൈന്‍ഡില്‍ അശ്വിന്‍ കെ സ്വര്‍ണം കരസ്ഥമാക്കി.
അക്ക്രോബാറ്റിക് ജിംനാസ്റ്റിക്സ് മത്സരങ്ങളില്‍ യൂത്ത് മെന്‍സ് പെയര്‍ അതുല്‍ ചന്ദ്ര പി.ആര്‍, മുഹമ്മദ് ബാസില്‍ കെ.പി. എന്നിവരും വിമെന്‍സ് പെയര്‍ ലക്ഷ്മി, പൗര്‍ണമി എന്നിവരും വെങ്കലം നേടി.
അരുണ്‍ , ജംഷീര്‍, ധര്‍മവീര്‍ എന്നിവരാണ് ജിംനാസ്റ്റിക് പരിശീലകര്‍. 'ഞങ്ങളുടെ അത്ലറ്റുകളുടെ മികച്ച പരിശ്രമവും സമര്‍പ്പണവുമാണ് ഈ വിജയം നേടാന്‍ സഹായിച്ചത്. കേരളത്തിന് അഭിമാനമാകുന്ന നേട്ടമാണ് ഇവര്‍ നേടിയതെന്ന് ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ജനറല്‍ സെക്രട്ടറിയായ ജിത്തു വി എസ് പറഞ്ഞു.