- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മുസിരിസ് ബിനാലെക്ക് മുന്നോടിയായി 'ലെറ്റ്സ് ടോക്ക്' പരമ്പര
കൊച്ചി: 2025-26ലെ കൊച്ചി മുസിരിസ് ബിനാലെക്ക് മുന്നോടിയായി സംസ്ഥാനത്തുട നീളം ലെറ്റ്സ് ടോക്ക് പരമ്പര സംഘടിപ്പിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.സമകാലിക കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള സംവാദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നതാണ് ''ലെറ്റ്സ് ടോക്ക്'' പരമ്പര.
കെഎംബിയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്രയും കെബിഎഫിന്റെ പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസയും 'ലെറ്റ്സ് ടോക്കി 'ല്‍ പങ്കുചേരും. ക്യൂറേറ്റോറിയല്‍ പ്രക്രിയ, ബിനാലെയുടെ ചരിത്രം, ഇന്ത്യയിലെ സമകാലിക കലാ രീതികളുടെ പരിണാമം എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പരമ്പരയില്‍ ഇവര്‍ ആസ്വാദകരുമായി പങ്ക് വെക്കും.
'ലെറ്റ്സ് ടോക്ക്' ഇന്ന് (മാര്‍ച്ച് 20) കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിലും 21 നു കോട്ടയം സിഎംഎസ് കോളേജിലും 26ന് കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലും നടക്കും. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലും ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. ഇന്നലെ തിരുവനന്തപുരത്ത് ഇതിന്റെ ഭാഗമായുള്ള ആദ്യ സംഭാഷണം നടന്നു.
സംസ്ഥാനത്തെ വൈവിധ്യമാര്‍ന്ന സമൂഹങ്ങളിലേക്ക് എത്തിച്ചേരാനും കേരള ബിനാലെ ഫൗണ്ടേഷന്റെ സ്വീകാര്യതയ്ക്കും പൊതുജന ഇടപെടലിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും 'ലെറ്റ്സ് ടോക്ക്' ലക്ഷ്യമിടുന്നു.എച്ച്എച്ച് ആര്‍ട്ട് സ്‌പെയ്‌സസുമായി സഹകരിച്ച് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന അടുത്ത ബിനാലെ ഡിസംബര്‍ 12 ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെ നീളും.
പ്രദേശികമായി ചിന്തിക്കുകയും ആഗോള ചരിത്രങ്ങളുമായി ബന്ധങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ക്യൂറേറ്ററായുള്ള തന്റെ സമീപനമെന്ന് കലാകാരന്‍ നിഖില്‍ ചോപ്ര പറഞ്ഞു. തന്റെ ക്യൂറേറ്റോറിയല്‍ ഘടന സഞ്ചരിക്കുന്നതും ഉരുവപ്പെടുന്നതും ആതിഥേയത്വത്തിന്റെയും പരിചരണത്തിന്റെയും ആശയങ്ങളിലൂടെയും, അതുപോലെ കലാകാരന്‍മാരുടെ ഐക്യവും സൗഹൃദ-സമ്പദ്വ്യവസ്ഥകളും പഠനത്തിന്റെയും ജീവിതത്തിന്റെയും വഴികളായി കാണുന്നതിന്റെ പ്രാധാന്യത്തിലൂടെയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശികവും സ്ഥാപിതവുമായ വീക്ഷണകോണുകളില്‍ നിന്നുള്ള ആഗോള സംവാദങ്ങളില്‍ ഏര്‍പ്പെടാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കെബിഎഫിലെ പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസ കൂട്ടിച്ചേര്‍ത്തു. 'ഫൗണ്ടേഷന്റെ പരിപാടികള്‍ക്ക് ഇത് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമായിരിക്കും. സംസ്ഥാനമൊട്ടാകെ വിവിധ സംഭാഷണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ പ്രാദേശിക, ദേശീയ, ആഗോള ആശയങ്ങളെ സംവാദത്തിലേക്ക് കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം.'
കൊച്ചിക്ക് പുറത്തേക്ക് സമകാലിക കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള സംവാദം വ്യാപിപ്പിക്കുന്നതിലും, കേരളത്തിലുടനീളം അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നതിലും 'ലെറ്റ്സ് ടോക്ക്' പരമ്പര ഒരു അനിവാര്യ ഘടകമാണെന്ന് കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പൊതു ഇടപെടലിന്റെ ഹൃദയഭാഗത്ത് കല നിലനില്‍ക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.