- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേള്‍ഡ് കെ.എം.സി.സി നിലവില്‍ വന്നു; കെ.പി മുഹമ്മദ് കുട്ടി സൗദി അറേബ്യ പ്രസിഡന്റായി പുതിയ നേതൃത്വം
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേള്‍ഡ് കെ.എം.സി.സി നിലവില്‍ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേര്‍ന്ന കെ.എം.സി.സി ഗ്ലോബല്‍ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂര്‍ റഹ്മാന്‍- യു.എ.ഇ (ജനറല്‍ സെക്രട്ടറി), യു.എ നസീര്‍- യു.എസ്.എ (ട്രഷറര്‍), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീര്‍-ഖത്തര്‍, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേല്‍ -യു.എ.ഇ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഖാദര്‍ ചെങ്കള- സൗദി, അബ്ദുന്നാസര്‍ നാച്ചി- ഖത്തര്‍, അസൈനാര്‍-ബഹ്റൈന്‍, ഡോ. മുഹമ്മദലി- ജര്‍മ്മനി, ഷബീര്‍ കാലടി-സലാല എന്നിവര്‍ സെക്രട്ടറിമാരുമാണ്.
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുല്‍ ലത്തീഫ് (ഉസ്ബക്കിസ്ഥാന്‍), അസൈനാര്‍ കുന്നുമ്മല്‍, സഫീര്‍ നമ്പിക്കണ്ടി (ബ്രിട്ടണ്‍), ഫൈസല്‍ സിഡ്നി, ഷഹനാസ് ബിന്‍ ഇബ്രാഹിം, മുജീബ് റഹ്മാന്‍ (ഓസ്ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാന്‍), ശഹീദ് ശരീഫ് (സ്പെയിന്‍), മന്‍സൂര്‍ തയ്യിലക്കടവ്, മുഹമ്മദ് മുഹ്സിന്‍ എം.പി (ഇന്തോനേഷ്യ), നാസര്‍ പെരിങ്ങത്തൂര്‍, റഷീദ് കല്‍പറ്റ (സലാല), നാസര്‍ കെ.പി, അബ്ദുല്‍ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ (തായ്ലന്റ്), അബ്ദുല്‍ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
വാര്‍ത്ത: യു.എ. നസീര്‍