- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമണ്ഡലം കൃഷ്ണന്‍കുട്ടിപൊതുവാള്‍ നൂറ്റിയൊന്നാം ജന്മദിനാഘോഷം; ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക് ;കലാസാഗര്‍ പുരസ്‌കാര സമര്‍പ്പണം മെയ് 28നു
അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷന്‍, കലാസാഗര്‍ സ്ഥാപകന്‍,- കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷം - ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക് - മെയ് 28നു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാസാഗര്‍ ആഘോഷിക്കുന്നു.
കലാസ്വാദകരുടെ നിര്‍ദ്ദേശം മാനിച്ച് പുരസ്‌കാര നിര്‍ണ്ണയസമിതി കഥകളി കലാകാരന്മാര്‍ക്ക് പുറമെ ഈ വര്‍ഷം ഒരു കലാനിരൂപകനെക്കൂടി കലാസാഗര്‍ പുരസ്‌കാരം നല്‍കിയാദരിക്കുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍വി കലാധരനെയാണ് ഇത്തവണ കലാസാഗര്‍ മികച്ച കലാനിരൂപകനുള്ള പുരസ്‌കാരം നല്‍കിയാദരിക്കുന്നത്. . കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2025ലെ കലാസാഗര്‍ പുരസ്‌കാരങ്ങള്‍ : ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം), കീരിക്കാട് പുരുഷോത്തമന്‍ പണിക്കര്‍ (കഥകളി ചെണ്ട),കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം), കോട്ടയ്ക്കല്‍ സതീശ് എസ വി (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.
മെയ് 28നു ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന ആചാര്യനുസ്മരണ യോഗത്തിന് സ്വാഗതവും ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണവും വെള്ളിനേഴി ആനന്ദ് നിര്‍വഹിക്കും. . ടി.കെ. അച്യുതന്റെ (പ്രസിഡണ്ട്, കലാസാഗര്‍) അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ യോഗo പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ (ചെയര്മാന്‍ കേരള സംഗീത നാടക അക്കാദമി) ഉദ്ഘാടനം ചെയ്യും.
ഡോക്ടര്‍ കെ ജി പൗലോസ്, (മുന്‍ വൈസ് ചാന്‌സല്ര്‍, കേരള കലാമണ്ഡലം) തന്റെ വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് ധന്യ മാക്കിയ വേദിയില്‍ ശ്രീ കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീന്‍, കലാമണ്ഡലം ഭരണ സമിതി അംഗo, കഥകളി നിരൂപകന്‍, ചെയര്‍മാന്‍ വാഴേങ്കട കുഞ്ചു നായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്)), എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടര്‍ എന്‍ പി വിജയകൃഷ്ണന്‍ സ്മൃതിഭാഷണം ചെയ്യും.
കുന്നത്ത് നാരായണന്‍ നമ്പൂതിരിയുടെ സഹകരണത്തോടെ കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങും.
കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ( മുന്‍ പ്രിന്‍സിപ്പാള്‍, കേരള കലാമണ്ഡലം) ഈ വര്‍ഷത്തെ കലാസാഗര്‍ പുരസ്‌കൃതരെ സദസ്സിനു പരിചയപ്പെടുത്തും. പീതാംബരന്‍ ആനമങ്ങാട്, (സെക്രട്ടറി, വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്) നന്ദി രേഖപ്പെടുത്തും.
പുരസ്‌കാരസമര്‍പ്പണത്തിനു ശേഷം നടക്കുന്ന ബാലിവിജയം കഥകളിയില്‍, രാവണനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും നാരദനായി കോട്ടയ്ക്കല്‍ ദേവദാസും ബാലിയായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും വേഷമിടുമ്പോള്‍, സദനം ശിവദാസും, ശ്രീദേവന്‍ ചെറുമിറ്റം സംഗീത വും, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് മേളമൊരുക്കുന്നു. ചുട്ടി ലാമണ്ഡലം ശ്രീജിത്ത് .അണിയറ കലാമണ്ഡലം ബാലനും സംഘവും, അണിയലം വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്, അവതരണം കലാസാഗര്‍.