പാലക്കാട് : വീണ്ടെടുക്കാം അധ്യാപനത്തിന്റെ ശക്തിയും സൗന്ദര്യവും എന്ന പ്രമേയത്തില്‍ നടക്കുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെഎസ്.ടി.എം)ന്റെ 2025 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാമ്പയിനും

അധ്യാപന സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദന സമ്മേളനവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍. കെ.സി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗവ: മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചൊവ്വ രാവിലെ 10 ന് നടന്ന പരിപാടിയില്‍ കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് ഫാറൂക്ക് .വി.ഐ അധ്യക്ഷത വഹിച്ചു.കെ . എസ്. ടി. എം സ്റ്റേറ്റ് സെക്രട്ടറി സലാഹുദ്ദീന്‍.പി.എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് പി.എ സലാഹുദ്ദീന്‍ സുമയ്യ ടീച്ചര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹുസൈന്‍.എന്‍. കെ, സിദ്ധീഖ്. ടി.എ, ബഷീര്‍. പി.എം എന്നിവരെ മൊമന്റോകള്‍ നല്‍കി ആദരിച്ചു. ശേഷം വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി

ഹയര്‍ സെക്കന്ററി , എസ്.എസ്.എല്‍.സി.പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ ഫാത്തിമ മിന്‍ഹ.പി,അംന നിഹ്ല .പി.എഫ് ,ഫാദി റസാന്‍.പി.എസ്,അമീറ മര്‍വ.കെ,ജസ് ല അസ് ലിന്‍ .പി.എം,അന്‍ഷിദ .പി.എ എന്നിവരെ മൊമന്റോകള്‍ നല്‍കി അനുമോദിച്ചു.

പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എം. സുലൈമാന്‍,FITU പാലക്കാട് ജില്ലാ സെക്രട്ടറി കാജാ ഹുസൈന്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.കെ.എസ്.ടി.എം പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി ബശ്ശാര്‍ .കെ.എന്‍.എം സ്വാഗതവും, കെ.എസ്.ടി.എം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുമയ്യ.എം.കെ നന്ദിയും രേഖപ്പെടുത്തി.