- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ടി യു ജില്ലാ സമ്മളനത്തിന് ഉജ്ജ്വല തുടക്കം:തോല്‍പ്പിക്കേണ്ടവരല്ല വിദ്യാര്‍ത്ഥികള്‍ : സി പി ചെറിയ മുഹമ്മദ്
കോഴിക്കോട് : ബഹുമുഖ കഴിവുകളുളള കുട്ടികളെ ഏതെങ്കിലും ചില മേഖലകള്‍ മാത്രം വിലയിരുത്തിക്കൊണ്ട് തോല്‍പ്പിക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം യു ഡി എഫ് കൊണ്ടുവന്ന ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ അന്ത സത്തയെ തകര്‍ക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറിയും മുന്‍ കരിക്കുലം കമ്മറ്റി അംഗവുമായ സി പി ചെറിയ മുഹമ്മദ് പ്രസ്താവിച്ചു.
തകല്‍ക്കരുത് പൊതു വിദ്യാഭ്യാസം. തുടരരുത് നീതി നിഷേധം ' എന്ന പ്രമേയത്തില്‍ കെഎസ് ടി യു കോഴിക്കോട് റവന്യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗത സംഘം ചെയര്‍മാന്‍ ടി പി എം ജിഷാന്‍ അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് വി കെ മുഹമ്മദ് റഷീദ് പതാക ഉയര്‍ത്തി.സംസ്ഥാന ജനറല്‍ സിക്രട്ടറി പി കെ അസീസ് പ്രമേയ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ ടി പി അബ്ദുല്‍ ഗഫൂര്‍,സി ഇ റഹീന,ജില്ല ജനറല്‍ സിക്രട്ടറി ടി ജമാലുദ്ദീന്‍,എം മഹമൂദ്,കെ പി സാജിദ്,നാസര്‍ എടപ്പാള്‍ ടി കെ മുഹമ്മദ് റിയാസ്,മണ്ടോടി ബഷീര്‍,,കെ പി ശംസീര്‍ തൊട്ടില്‍പ്പാലം,,അന്‍വര്‍ ഇയ്യഞ്ചേരി ,ടി അഷ്‌റഫ് പി ടി ഷാജിര്‍,കെ ബഷീര്‍സംസാരിച്ചു.ടി കെ അബ്ദുല്‍ കരീം സ്വാഗതവും കെ കെ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
സമ്പൂര്‍ണ്ണ സമ്മേനം ഇന്ന് പാണക്കാട് സയ്യീദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുല്ല പ്രമേയ പ്രഭാഷണം നടത്തു.ഉമര്‍ പാണ്ടികശാല,എം എ റസാഖ് മാസ്റ്റര്‍,ടി ടി ഇസ്മായില്‍,സൂപ്പി നരിക്കാട്ടേരി,പി കെ ഫിറോസ്,രമേശ് കാവില്‍ തുടങ്ങിയവര്‍ വിവിധ സെഷനംകളില്‍ സംബന്ദിക്കും