- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരള സൈബര്‍ സുരക്ഷാ സമ്മിറ്റ് 2025' ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'കേരള സൈബര്‍ സുരക്ഷാ സമ്മിറ്റ് (KCSS) 2025'-ന്റെ ലോഗോ, ഡി.ജി.പി.യും, വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോ ഡയറക്ടറും ആയ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് പ്രകാശനം ചെയ്തു.
കൊച്ചിയില്‍ 2025 ഒക്ടോബര്‍ 11-ന് നടക്കുന്ന സമ്മിറ്റ് വ്യവസായ മന്ത്രി ശ്രീ. പി. രാജീവ് ഉല്‍ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബിക വിശിഷ്ടാതിഥിയായും പങ്കെടുക്കും. വ്യവസായ സംഘടനകളായ സി.ഐ.ഐ, ടൈ-കേരള, കെ.എം.എ, കൊച്ചി ചേംബര്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും.
ആറ് രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള ഇന്‍ഫോടെക്, മള്‍ട്ടി-ക്ലൗഡ്, സൈബര്‍ സുരക്ഷാ രംഗങ്ങളില്‍ വിദഗ്ദ്ധരായ എഫ്9 ഇന്‍ഫോടെക്, കേരള സര്‍ക്കാരുമായും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും സഹകരിച്ചാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് സൗജന്യമായി വിലയിരുത്താനും, ബോധവല്‍ക്കരണ ശില്‍പ്പശാലകള്‍, സിമുലേഷന്‍ പരിശീലനങ്ങള്‍, വിജ്ഞാന കൈമാറ്റ സെഷനുകള്‍ എന്നിവ നടത്താനും സമ്മിറ്റ് ലക്ഷ്യമിടുന്നു.
'കേരള സൈബര്‍ സുരക്ഷാ സമ്മിറ്റ് 2025' കേരളത്തിന്റെ സൈബര്‍ എക്കോസിസ്റ്റത്തെ കൂടുതല്‍ ശക്തിപ്പെടുത്തി, നവീകരണവും കൂട്ടായ്മയും വഴി കേരളത്തെ ഗ്ലോബല്‍ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.