കോഴിക്കോട്: 2025 ലെ മര്‍കസ് കലണ്ടര്‍ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലായി പുറത്തിറക്കുന്ന കലണ്ടര്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മര്‍കസ് സാരഥികള്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. വിശേഷ ദിവസങ്ങള്‍, സ്മരണീയ ദിനങ്ങള്‍ തുടങ്ങി ഓരോ ദിവസത്തെയും പ്രത്യേകതകളും നിസ്‌കാര സമയങ്ങളും കൃത്യമായി അറിയാന്‍ സഹായിക്കും വിധം സൂക്ഷ്മതയോടെയും ആകര്‍ഷണീയതയോടെയുമാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

പ്രകാശന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ കരീം ഹാജി ചാലിയം, സി പി ഉബൈദുല്ല സഖാഫി, പി സി ഇബ്റാഹീം മാസ്റ്റര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, എം ഉസ്മാന്‍ മുസ്ലിയാര്‍ സംബന്ധിച്ചു.