കാരന്തൂര്‍: ധാര്‍മിക ബോധത്തിലൂന്നിയ ചിട്ടയായ പഠനവും ജീവിത ക്രമീകരണവും അച്ചടക്കമുള്ള തലമുറയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് പ്രധാനമാണെന്നിരിക്കെ മത-ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം വിവിധ നൈപുണികളും അവര്‍ സ്വായത്തമാക്കേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു. മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലെ റെസിഡന്‍ഷ്യല്‍ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിന്‍ വാലിയിലെ മോറല്‍ എഡ്യൂക്കേഷന്‍ പഠനാരംഭം 'ഇഫ്തിതാഹ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മര്‍കസ് എം എം ഐ ചീഫ് അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ വിഎം റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. ശമീം കെകെ, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടൂര്‍, ഒ ടി മുഹമ്മദ് ശഫീഖ് സഖാഫി, അബ്ദുല്‍ മഹ്മൂദ് കെ കെ, അബ്ദുസ്സമദ് സഖാഫി വാളക്കുളം, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, ഹുസൈന്‍ സഖാഫി കച്ചേരിമുക്ക്, അബ്ദുറാശിദ് സഖാഫി സംബന്ധിച്ചു. പെണ്‍കുട്ടികള്‍ക്ക് റെസിഡന്‍ഷ്യന്‍ സൗകര്യത്തോടെ 8-ാം ക്ലാസ് മുതല്‍ പിജി വരെ വിവിധ കോഴ്സുകള്‍ പഠിക്കാനുള്ള സംവിധാനമാണ് മര്‍കസ് ജാസ്മിന്‍ വാലിയില്‍ ഒരുക്കിയിരിക്കുന്നത്.