- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മര്‍കസ് കോളേജും മലൈബാര്‍ ഫൗണ്ടേഷനും അക്കാദമിക സഹകരണത്തിന് ധാരണയായി
കാരന്തൂര്‍: മര്‍കസ് കോളേജ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ റിസര്‍ച്ച് ഫോറവും മര്‍കസ് നോളേജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലൈബാര്‍ റിസര്‍ച്ച് ഫൗണ്ടേഷനും തമ്മില്‍ അക്കാദമിക-ഗവേഷണ രംഗങ്ങളിലെ പരസ്പര വിനിമയത്തിനും സഹകരണത്തിനുമുള്ള ധാരാണാ പത്രത്തില്‍ ഒപ്പ് വെച്ചു. മലബാറിന്റെ ചരിത്ര-സാംസ്‌കാരിക-പൈതൃക രംഗങ്ങളില്‍ സവിശേഷ ഗവേഷണവും പദ്ധതികളും നടപ്പിലാക്കി വരുന്ന മലൈബാര്‍ ഫൗണ്ടേഷനുമായുള്ള അക്കാദമിക സഹകരണം റിസര്‍ച്ച് ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചരിത്ര അവബോധം വളര്‍ത്തുന്നതിനും സാംസ്‌കാരിക ഉണര്‍വ് സാധ്യമാക്കുന്നതിനുമുള്ള വിവിധ പദ്ധതികളും കരാറിന്റെ ഭാഗമായി നടക്കും.
ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ മര്‍കസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പിഎം രാഘവന്‍, റിസര്‍ച്ച് ഫോറം കോര്‍ഡിനേറ്റര്‍ ഫാസില്‍ ബിന്‍ ഫൈസല്‍, മലൈബാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന്‍ കെസി, ഗവേഷക വിഭാഗം മേധാവി മുഹമ്മദ് ഖലീല്‍ സംബന്ധിച്ചു.




