- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന് മര്‍കസില്‍
കോഴിക്കോട്: മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ഡിസംബര്‍ 07 ശനി) മര്‍കസില്‍ നടക്കും. പൊതുജനങ്ങളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ സംബന്ധിക്കുന്ന ചടങ്ങ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ വൈകുന്നേരം 6: 30 ന് ആരംഭിക്കും.
ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, മര്‍കസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ച സി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി പി മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍, വി എം കോയമാസ്റ്റര്‍, ഹനീഫ് മൗലവി ആലപ്പുഴ എന്നിവരെ ചടങ്ങില്‍ പ്രത്യേകം അനുസ്മരിക്കും. മര്‍കസ് സാരഥി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. അബൂബക്കര്‍ സഖാഫി പന്നൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.
ജാമിഅ മര്‍കസ്, ഖുര്‍ആന്‍ അകാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യ-മൗലിദ് സദസ്സിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നല്‍കും.
കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പി സി അബ്ദുല്ല ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ബശീര്‍ സഖാഫികൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം മര്‍കസ് ഔദോഗിക യൂട്യൂബ് ചാനലില്‍ ലഭിക്കും.