മഞ്ചേരി : മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് ചിത്രരചന മത്സരത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ല വിജയികളെ പ്രഖ്യാപിച്ചു. മഞ്ചേരി മുബാറക്ക് ഹാളില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മലര്‍വാടി സംസ്ഥാന കോര്‍ഡിനേറ്റര്‍ മുസ്തഫ മങ്കട, മലര്‍വാടി മുന്‍ ജില്ല കോര്‍ഡിനേറ്റര്‍ അബ്ദുറഹ്മാന്‍ മമ്പാട്, ജില്ല വനിത കോര്‍ഡിനേറ്റര്‍ തസ്‌നീം ബാനു എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി.

പരിപാടിയില്‍ ജില്ല കോര്‍ഡിനേറ്റര്‍ ഷഹീര്‍ വടക്കാങ്ങര സ്വാഗതവും മഴവില്ല് ചിത്രരചന മത്സരം ജനറല്‍ കണ്‍വീനര്‍ ഉസ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മഞ്ചേരി ഏരിയ കോര്‍ഡിനേറ്റര്‍ സത്താര്‍ മഞ്ചേരി നേതൃത്വം നല്‍കി.

വിജയികളുടെ പേര് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

കാറ്റഗറി - ബഡ്‌സ്

ഫാത്തിമ തഹ് സിബ് പി.പി (ഹില്‍ടോപ് പബ്ലിക് സ്‌കൂള്‍ കുന്നക്കാവ്), ദാനിഷ് വി (ഹില്‍ടോപ് പബ്ലിക് സ്‌കൂള്‍ കുന്നക്കാവ്), സന്‍ഹ ഫാത്തിമ വി (എ.യു.പി.എസ് എറിയാട്).

കാറ്റഗറി - കിഡ്‌സ്

ഫാത്തിമ ഹനാന്‍ ടി (ടാലന്റ് പബ്ലിക് സ്‌കൂള്‍ വടക്കാങ്ങര), അമാന ഫത്തൂം എം (സ്പ്രിംഗ്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ താണ), ഫിസാന്‍ കെ (ഔറ പബ്ലിക്ക് സ്‌കൂള്‍ പെരിന്തല്‍മണ്ണ).

കാറ്റഗറി : സബ് ജൂനിയര്‍

ജന്ന ഫാത്തിമ സി (ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍ എടക്കര), ശ്രീനന്ദ കെ.പി (എ.എം.യു.പി.എസ് അരൂര്‍),

അയാന്‍ അലി സി.എ (പീവീസ് മോഡല്‍ സ്‌കൂള്‍ നിലമ്പൂര്‍).

കാറ്റഗറി - ജൂനിയര്‍

റിത്വിക് എ (ജി.യു.പി.എസ് പറമ്പ), അക്ഷയ ഇ വി (ജി.എച്ച്.എസ്.എസ് കരുവാരകുണ്ട്), ഫാസ് മുഹമ്മദ് എ (ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കരുവാരകുണ്ട്).