- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമത് സൂക്ഷ്മ ചെറുകിട സംരംഭകത്വ കോണ്‍ക്ലേവ് കൊച്ചിയില്‍ സംഘടിപ്പിച്ചു
കൊച്ചി: ചെറുകിട സംരംഭങ്ങളുടെ മൂലധന സ്വരൂപം, പ്രാരംഭ ഓഹരി വില്‍പന എന്നിവയ്ക്ക് ആവിശ്യമായ സഹായങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യയുടെ (എഐബിഐ) നേതൃത്വത്തില്‍ കൊച്ചിയില്‍ രണ്ടാമത് സൂക്ഷ്മ ചെറുകിട സംരംഭകത്വ കോണ്‍ക്ലേവ് (എസ്എംഇ) സംഘടിപ്പിച്ചു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഈ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യന്‍ മൂലധന വിപണിയുടെ പ്രവര്‍ത്തനവും സുതാര്യതയും, ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധന വിപണിയില്‍ എങ്ങനെ മുന്നേറാം, സിഎ പ്രൊഫഷണലുകള്‍ക്ക് ഓഹരി വിപണിയിലുള്ള അനന്ത സാധ്യതകളും അവസരങ്ങളും എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട സംരംഭങ്ങള്‍ക്ക് ശരിയായ ദിശയില്‍ മുന്നേറുന്നതിനുള്ള പാത ഒരുക്കുകയാണ് എസ്എംഇ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് എഐബിഐ സിഇഒ ഡോ. മിലിന്ദ് ദാല്‍വി പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സുസ്ഥിര വളര്‍ച്ചയ്ക്കും വിജയകരമായ ലിസ്റ്റിംഗിനുംമുള്ള അവബോധം, മാര്‍ഗനിര്‍ദ്ദേശം, ശാക്തീകരണം എന്നിവയാണ് കോണ്‍ക്ലേവിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക മാനേജ്‌മെന്റ്, നിക്ഷേപക പ്രതീക്ഷകള്‍ എന്നിവയുടെ സങ്കീര്‍ണതകള്‍ നേരിടാന്‍ എസ്എംഇകളെ സഹായിക്കുന്നതിനുള്ള വേദി കൂടിയാണിത്. രാജ്യത്തെ വിവിധയിടങ്ങളില്‍ ഇത്തരം കോണ്‌ക്ലേവുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീപ് മണി ഷാ - സിജിഎം, സെബി, ജിതേന്ദ്ര കുമാര്‍ - ജിഎം,സെബി, അങ്കിത് ശര്‍മ്മ - സിആര്‍ഒ, എന്‍എസ്ഇ, ഡോ. മിലിന്ദ് ദാല്‍വി - സിഇഒ, എഐബിഐ, രാധ കീര്‍ത്തിവാസന്‍ - ഹെഡ് ലിസ്റ്റിംഗ് & എസ്എംഇ, ബിഎസ്ഇ, വെങ്കട്ട്രാഘവന്‍ എസ്. എംഡി, ഇക്വിറസ് കാപ്പിറ്റല്‍ (ഡയറക്ടര്‍, എഐബിഐ), സിഎ. ബാബു എബ്രഹാം കള്ളിവയലില്‍, ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം, ശ്രീമതി. പാര്‍വതി മൂര്‍ത്തി - എവിപി, എസ്എംഇ ബിസിനസ് ഡെവലപ്‌മെന്റ്, എന്‍എസ്ഇ, സിഎ. ദുര്‍ഗേഷ് കുമാര്‍ കബ്ര, സിഎഫ്എംഐപി, ഐസിഎഐ ചെയര്‍മാന്‍, ശ്രീ. അലോക് ഹര്‍ലാല്‍ക്ക - എംഡി, ഗ്രെറ്റക്‌സ് കോര്‍പ്പറേറ്റ് സര്‍വീസസ് ലിമിറ്റഡ്, സിഎഫ്എംഐപി, വൈസ് ചെയര്‍മാന്‍ സിഎ. ദയാനിവാസ് ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.