- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലിഫ് മീം കവിതാ പുരസ്കാരം കെ ടി സൂപ്പിക്ക്; നാളെ നോളജ് സിറ്റിയില്‍ നടക്കുന്ന ചടങ്ങളില്‍ അവാര്‍ഡ് സമ്മാനിക്കും
കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ 'അലിഫ് മീം കവിതാ പുരസ്‌കാര്' ജേതാവായി കവി കെ ടി സൂപ്പിയെ തിരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെയും മറ്റന്നാളും മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന വേദിയില്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് സമ്മാനിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് കെ ടി സൂപ്പി രചിച്ച 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സച്ചിദാനന്ദന്‍, വീരാന്‍കുട്ടി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
അതോടൊപ്പം, മീം ജൂനിയര്‍ അവാര്‍ഡിന് അര്‍ഹനായി ശാമില്‍ ചുള്ളിപ്പാറയെയും തിരഞ്ഞെടുത്തു. 'ഇശ്ഖിന്റെ ചരട് കെട്ടുമ്പോള്‍ ഇറങ്ങിയോടുന്ന ചേട്ടകള്‍' എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായത്. അയക്കപ്പെട്ട ആയിരത്തോളം കവിതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ് കവിതകള്‍ മീം കവിയരങ്ങില്‍ അവതരിപ്പിക്കപ്പെടും.
മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പുതുമകളോടെയാണ് ഇത്തവണത്തെ മീം സംഘടിപ്പിക്കുന്നത്. മീം കവിയരങ്ങ്, കന്നഡ കവി ഗോഷ്ടി, ഇകാനിക സാഹിത്യ ശില്‍പശാല, തിരുജീവിതം പരിചയപ്പെടുത്തുന്ന ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ കോഴ്സ്, പ്രവാചക ചരിത്രം രേഖപ്പെടുത്തുന്ന എക്സ്- ക്ലാര്‍വിനോ എക്സിബിഷന്‍, പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള മീം മെഗാ ക്വിസ്, കിത്താബ് ടെസ്റ്റ്, ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് 'മീം ഫെലിബ്രേസ്' എന്ന ശീര്‍ഷകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ അധികരിച്ച് അക്കാദമിക് ചര്‍ച്ചകളും ടോക്കുകളും സംഘടിപ്പിക്കപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു.
വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹിയിദ്ദീന്‍ ബുഖാരി, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സലീം ആര്‍ ഇ സി, മര്‍കസ് നോളജ് സിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ എ ഖാദിര്‍, മീം ഫെലിബ്രെയിസ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അല്‍വാരിസ് അഡ്വ. നിഹാല്‍ നൗഫല്‍, പ്രോഗ്രാം കമ്മിറ്റി മെമ്പര്‍ അഡ്വ. മുഹമ്മദ് കുഞ്ഞി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.