- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി ഫെബ്രുവരി 2 ന് അല്‍ഫോന്‍സാ കോളജില്‍

പാലാ: ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 2 ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനും അല്‍ഫോന്‍സാ കോളജ് വിമണ്‍ സെല്ലും ചേര്‍ന്ന് അല്‍ഫോന്‍സാ കോളജില്‍ 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ്‍ രാവിലെ 11 ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, വിമണ്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ സ്മിത ക്ലാരി ജോസഫ്, എയ്‌ലീന്‍ മരിയ ഷിബു, അലോന സോജന്‍, അനൂപ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ഭാരതത്തിന്റെ വിദേശനയങ്ങളെക്കുറിച്ചും നയതന്ത്രലോകത്തെ വെല്ലുവിളികളെക്കുറിച്ചും ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിനെക്കുറിച്ചും റോഷ്ണി തോംസണ്‍ സംവദിക്കും. ഫോറിന്‍ സര്‍വ്വീസിനെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 1 മുമ്പ് 9447702117 എന്ന വാട്ട്‌സ്ആപ്പ് നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.


