കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് 4, 5 തീയതികളില്‍ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാലിന് രാവിലെ 8:25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വൈകിട്ട് 5 ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് തപസ്യ കലാസാഹിത്യ വേദി സുവര്‍ണോത്സവം ഉദ്ഘാടനം ചെയ്യും.

അഞ്ചിന് വെകിട്ട് 3.20 ന് ചെറുകോല്‍പ്പുഴയിലെത്തും. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ആറിന് ഉച്ചയോടെ മടങ്ങും.