കൊച്ചി- എയര്‍ബിഎന്‍ബി ആഗോള ലൈവ് മ്യൂസിക് പങ്കാളിത്തത്തിന്റെ ഭാഗമായി ജനുവരി 24, 25 തീയതികളില്‍ മുംബൈയില്‍ ലൊല്ലാപലൂസ ഇന്ത്യ 2026 സംഘടിപ്പിക്കുന്നു. മഹാലക്ഷ്മി റേസ്‌കോഴ്‌സില്‍ നടക്കുന്ന പരിപാടിയില്‍ അങ്കുര്‍ തിവാരി, ഒഎഎഫ്എഫ്, സവേര, റാഷി സംഘ്വി എന്നിവര്‍ അണിനിരക്കും. ബാക്ക്‌സ്റ്റേജ് ആക്ഷന്‍, ആര്‍ട്ടിസ്റ്റ് നയിക്കുന്ന സെഷനുകള്‍, പിന്നണിയിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം ആസ്വദിക്കാന്‍ ആരാധകര്‍ക്ക് ഒരു അപൂര്‍വ അവസരമാണ് എയര്‍ ബിഎന്‍ബി ഒരുക്കുന്നത്. പരിപാടിയുടെ ബുക്കിംഗുകള്‍ ആരംഭിച്ചു.

തത്സമയ സംഗീതവും യാത്രയും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, ആളുകള്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പം തങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലൂടെ സഞ്ചരിക്കുകയും ഒരു സ്ഥലത്തെ നമ്മള്‍ എങ്ങനെ അനുഭവിക്കുന്നുവെന്ന് നിര്‍വചിക്കുന്ന ബന്ധത്തിന്റെ നിമിഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് എയര്‍ബിഎന്‍ബിയുടെ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ കണ്‍ട്രി ഹെഡ് അമന്‍പ്രീത് ബജാജ് പറഞ്ഞു.

'ലൊല്ലാപലൂസയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ എക്‌സ്‌ക്ലൂസീവ് എയര്‍ബിഎന്‍ബി അനുഭവങ്ങളിലൂടെ ആരാധകരെ ആ ലോകവുമായി കൂടുതല്‍ അടുപ്പിക്കുന്നു, അതിഥികളായി മാത്രമല്ല, അതിന്റെ കഥയുടെ ഭാഗമെന്ന നിലയില്‍ അതിനുള്ളിലുള്ളവരായിക്കൂടി ഈ ഉത്സവം കാണാനുള്ള അപൂര്‍വ അവസരം അവര്‍ക്ക് നല്‍കുന്നു,' അദ്ദേഹം അഭിപ്രായപ്പെട്ടു.

എങ്ങനെ ബുക്ക് ചെയ്യാം:

? ഇതിലെ ഓരോ അനുഭവത്തിനും 5850 രൂപയായിരിക്കും നിരക്ക്.

? ഓരോ അനുഭവത്തിനും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഇതിലേക്കുള്ള പ്രവേശനം ഉറപ്പിക്കുക.

? മുംബൈയിലേക്കും തിരിച്ചുമുള്ള തങ്ങളുടെ യാത്രാച്ചിലവ് അതിഥികള്‍ തന്നെ വഹിക്കണം.

സുദീര്‍ഘമായ ഒരു വാരാന്ത്യത്തിലാണ് ലൊല്ലാപലൂസ ഇന്ത്യ 2026 സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ നഗരത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രദേശങ്ങളിലുള്ള താമസ സൗകര്യവും എയര്‍ ബിഎന്‍ബി വാഗ്ദാനം ചെയ്യുന്നു, ഇത് ഉത്സവത്തിനു പുറമെ മുംബൈ നമുക്ക് കാണിച്ചുതരുന്നതെല്ലാം ആസ്വദിക്കുന്നത് എളുപ്പമാക്കുന്നു.