- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് കോൺഫറൻസ്
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറവും സോഫ്റ്റ്‌വെയർ കമ്പനിയായ ഡീസിക്യാപ് ക്യുഎ ടച്ചും സംയുക്തമായി സോഫ്റ്റ്‌വെയർ ടെസ്റ്റിംഗുമായി ബന്ധപ്പെട്ട കോൺഫെറെൻസ് സംഘടിപ്പിച്ചു. ഇന്നലെ (22-05-2024) രാവിലെ 9:30 മുതൽ ഉച്ചക്ക് 2:30 വരെ ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ ' സോഫ്റ്റ്‌വെയർ ടെസ്റ്റിങ് കോൺഫറൻസ്: ഗ്ലോബൽ ടെസ്റ്റേഴ്‌സ് സമ്മിറ്റ് 2024' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
സോഫ്റ്റ്‌വെയർ ടെസ്റ്റിങ് രംഗത്തെ പ്രമുഖരായ പ്രശാന്ത് ഹെഗ്ഡെ (എഞ്ചിനീയറിങ് മാനേജർ, മോംഗേജ്), ഭവാനി ആർ (പ്രൊഡക്റ്റ് മാനേജർ, ഡീസിക്യാപ് ക്യുഎ ടച്ച് ), അനൂപ് എം പ്രസാദ് (അസോസിയേറ്റ് ഡയറക്ടർ, റിഫ്ളക്ഷൻസ്), ആനന്ദ് ജയറാം (അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻവെസ്റ്റ്നെറ്റ്), ശിവറാം (സീനിയർ ഡയറക്ടർ - പെർഫോമൻസ് എഞ്ചിനീയർ, ടെസ്റ്റ്ഹൗസ്), ബിനു ലക്ഷ്മി ജെ ആർ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, എൻക്സൽ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
35 കമ്പനികളിൽ നിന്നുള്ള 110 ലധികം ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. ഐടി ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക സെഷനുകൾ, വർക്ക്ഷോപ്പുകൾ, ഹാക്കത്തോണുകൾ തുടങ്ങിയവ പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ സ്ഥിരമായി ടെക്നോപാർക്കിൽ സംഘടിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള 112 -മത് സെഷനായിരുന്നു ഇന്നലെ നടന്നത്.