- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പ്രൈമറി സ്‌കൂൾ അദ്ധ്യാപക സ്ഥലമാറ്റ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് അനീതി : കെ എസ് ടി എം
മലപ്പുറം: സർക്കാർ അദ്ധ്യാപകരുടെ റവന്യൂ ജില്ലാതല ഓൺലൈൻ പൊതുസ്ഥലമാറ്റ ലിസ്റ്റ് മുഴുവനായി പ്രസിദ്ധീകരിക്കാത്തതിൽ കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് ( കെ എസ് ടി എം ) മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം മെയ് 20 ന് താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 21, 22 തിയതികളിൽ ആക്ഷേപത്തിന് അവസരം നൽകുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ പല വിഭാഗങ്ങളുടെയും ലിസ്റ്റ് സമയബന്ധിതമായി സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ സ്ഥലം മാറ്റം നടക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ ലിസ്റ്റ് ഇത് വരെ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല. ചില സാങ്കേതിക പ്രശ്‌നമാണെന്ന അധികൃതരുടെ മറുപടി സ്വീകാര്യമല്ല. പല ജില്ലകളിലും ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള അപേക്ഷകരുടെ അവകാശം നിഷേധിക്കുന്ന പ്രവൃത്തി അനീതിയാണെന്നും ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും ജീവനക്കാർക്ക് നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ല സെക്രട്ടറി എ. ജുനൈദ് , ട്രഷറർ മാമ്പ്ര ഉസ്മാൻ, കെ. അബ്ദുൽ വഹാബ് , സി. അബ്ദുൽ നാസർ, നഷീ നഷീദ എന്നിവർ സംസാരിച്ചു.