അങ്കമാലി, 24 മെയ് 2024: റോബോട്ടിക് ഗൈനക്കോളജി കോൺക്ലേവ് 2024 മായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ. പ്രെസിഷൻ, കെയർ, ഇന്നോവേഷൻ എന്നിവയ്ക്ക് ഊന്നൽ നൽകി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഏകദിന കോൺക്ലേവിൽ മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ ലീഡ് കൺസൾട്ടന്റായ ഡോ. ഊർമിള സോമൻ അധ്യക്ഷയാകും. മെയ് 26ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ കോൺക്ലേവ് നീണ്ടു നിൽക്കും.

11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ. ഊർമിള സോമൻ, ഡോ. റൂമാ സിൻഹ, ക്ലിനിക്കൽ ലീഡ് ഗൈനക്കോളജിക് റോബോട്ടിക് സർജറി, അപ്പോളോ ഹോസ്പിറ്റൽ, ഫൗണ്ടർ പ്രസിഡന്റ് ഏ.ജി.ആർ.എസ് (അസ്സോസ്സിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ റോബോട്ടിക് സർജൻസ്) ആൻഡ് സീനിയർ കൺസൾട്ടന്റ്, ഡോ. രോഹിത് ആർ രനേട്, കൺസൾട്ടന്റ് ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ആൻഡ് റോബോട്ടിക് സർജൻ, നാരായണ ഹെൽത്ത് മസുംദാർ ഷോ മെഡിക്കൽ സെന്റർ, ബാംഗ്ലൂർ, ഡോ.അൻഷുമാല ശുക്ല, ഹെഡ് ഓഫ് മിനിമലി ഇൻവേസിവ് ഗൈനക്കോളജി, ഗൈനക്കോളജി ലാപറോസ്‌കോപിക് ആൻഡ് റോബോട്ടിക് സർജൻ, കോകിലാബെൻ ധിരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ. രാജീവ് ഭാസ്‌ക്കർ, സീനിയർ മാനേജർ, ഓഫ് ഗ്ലോബൽ ആക്സസ്സ് ആൻഡ് വാല്യൂ എക്കണോമിക്സ് ഇൻട്യുട്ടീവ്, ഡോക്ടർ കമൽ മാലിക്ക്, ഹെഡ് ഓഫ് ക്ലിനിക്കൽ മാർക്കറ്റിങ്, ഇൻട്യുട്ടീവ് തുടങ്ങിയവർ റോബോട്ടിക് സർജറിയെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകൾ അവതരിപ്പിക്കും.

ഒപ്പം ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ശിൽപ്പശാലകളും പാനൽ ഡിസ്‌കഷനും നടക്കും. മിനിമലി ഇൻവേസിവ് സർജിക്കൽ റോബോട്ടുകളുടെ നിർമ്മാതാക്കളായ ഇൻട്യുട്ടീവ് സർജിക്കൽ ടീം രജിസ്റ്റർ ചെയ്ത ആദ്യത്തെ 10 പേർക്ക് രണ്ട് ബാച്ച് ലൈവ് സിമുലേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.

റോബോട്ടിക് സർജറിക്ക് പ്രാധാന്യം നൽകുന്ന കോൺക്ലേവ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശസ്ത്രക്രിയാ വിദഗ്ദ്ധർക്ക് അവരുടെ അറിവുകൾ പങ്കുവയ്ക്കാനും സാങ്കേതിക അവബോധം വളർത്താനും റോബോട്ടിക് ഗൈനക്കോളജിയുടെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് സംവദിക്കാനുമുള്ള ഒരു പ്രധാന വേദിയാകും. ഇന്ത്യയിലെ റോബോട്ടിക് ഗൈനക്കോളജിക് മേഖലയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.