- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ സീറ്റ് : ഫ്രറ്റേണിറ്റിയുടെ ജസ്റ്റിസ് റൈഡ് 27 ന് തുടങ്ങും
മലപ്പുറം : 'വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം' തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറം മെമോറിയൽ പ്രക്ഷോഭത്തിന്റെ ഭാഗമായി 'ജസ്റ്റിസ് റൈഡ്' വിളംബര വാഹന ജാഥ നടക്കും. മലപ്പുറം ജില്ലയുടെ രണ്ട് ഘട്ടങ്ങളായാണ് ജസ്റ്റിസ് റൈഡ് നടക്കുന്നത്.
ആദ്യ ഘട്ട ജാഥ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൻ അബൂബക്കർ മെയ് 27 മുതൽ മെയ് 29 വരെ നടക്കും. പൊന്നാനി മണ്ഡലത്തിൽ നിന്ന് തുടങ്ങി തവനൂർ, തിരൂർ , താനൂർ , കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിൽ പര്യാടനം നടത്തി വള്ളിക്കുന്ന് മണ്ഡലത്തിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. എസ്. ഉമർ തങ്ങൾ ജാഥയുടെ വൈസ് ക്യാപ്റ്റനും അജ്മൽ തോട്ടോളി, ഷാറൂൻ അഹ്മദ്, നിഷ്‌ല മമ്പാട് എന്നിവർ ജാഥാ സ്ഥിരം അംഗങ്ങളുമാണ്.
ജാഥക്ക് 30 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
ജാഥയുടെ ഭാഗമായി മലപ്പുറത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ , സാമൂഹ്യ പ്രവർത്തകർ, സാംസ്‌കാരിക നായകർ എന്നിവരെ സന്ദർശിക്കും.
ജാഥയുടെ ഉദ്ഘാടനം ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി നുജൈം പി.കെ നിർവഹിക്കും.
രണ്ടാം ഘട്ട ജസ്റ്റിസ് റൈഡ് ജാഥ ജൂൺ ആദ്യ വാരത്തിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ ക്യാപ്റ്റനായും ജില്ലാ ജനറൽ സെക്രട്ടറി സാബിറാ ശിഹാബ് വൈസ് ക്യാപ്റ്റനായും നടക്കും . രണ്ടാം ഘട്ട ജാഥ മലപ്പുറം, കൊണ്ടോട്ടി , മങ്കട, മഞ്ചേരി, പെരിന്തൽമണ്ണ, വണ്ടൂർ , നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ പര്യാടനം നടത്തും.