- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ജൂബിലിയാലോചന സമ്മേളനവും യാത്രയയപ്പും 29 ന്
പാലാ: സെന്റ് തോമസ് കോളജിന് സ്വയംഭരണം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും യുജിസി നാക്ക് അക്രഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്ത് അക്കാദമിക തലത്തിൽ ഉയരത്തിലെത്തിക്കുകയും പെൺകുട്ടികൾക്കു കൂടി ഡിഗ്രി പഠനത്തിന്റെ വാതായനങ്ങൾ തുറന്നിടുകയും ചെയ്ത പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്തിനും റിട്ടയർ ചെയ്യുന്ന അദ്ധ്യാപകർ, അനധ്യാപകർ എന്നിവർക്കും കോളജ് അലുമ് നൈ അസോസിയേഷൻ മെയ് 29 ബുധൻ 3 മണിക്ക് യാത്രയയപ്പ് നൽകുന്നതാണ്.
സെന്റ് ജോസഫ്‌സ് ഹാളിലാണ് യോഗം നടക്കുന്നത്. സമ്മേളനത്തിൽ പ്രസിഡന്റ് ഡിജോ കാപ്പൻ ആധ്യക്ഷ്യം വഹിക്കുന്നതും കോളജ് മാനേജർ മോൺ. ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. കോളജ് സ്ഥാപിച്ചതിന്റെ 75 വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായങ്ങളും യോഗത്തിൽ സമർപ്പിക്കാവുന്നതാണെന്ന് അലുമ്‌നൈ ഭാരവാഹികൾ അറിയിച്ചു.